Latest

പിങ്ക് പോലീസിന് നേരെ ആക്രമണം;യുവതി പിടിയിൽ

“Manju”

കൊച്ചി: ആലുവയിൽ പിങ്ക് പോലീസ് ഓഫീസർക്ക് നേരെ ആക്രമണം. ശിശുഭവനിൽ ലഹരിവസ്തുക്കൾ കൊടുക്കുന്നത് തടഞ്ഞതാണ് പ്രകോപനത്തിന് കാരണം.

സീനിയർ സിപിഒ നിഷയെയാണ് ആക്രമിച്ചത്. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിനി സീമ(40) അറസ്റ്റിൽ.പരിക്കേറ്റ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിരോധിത പുകയില ഉൽപ്പനങ്ങൾ വിൽക്കുന്നതിനിടെ പിടിയിലായപ്പോൾ പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കേസിലാണ് സീമ അറസ്റ്റിലായത്. ആലുവ ജില്ലാ ആശുപത്രിയുടെ മുമ്പിൽ വെച്ചാണ് പിങ്ക് പോലീസ് സീമയെ പിടികൂടിയത്.

തുടർന്ന് പോലീസിനെ മർദ്ദിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. വിദ്യാർത്ഥികൾക്ക് ലഹരി ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.

Related Articles

Back to top button