Uncategorized

ആണവശേഷിയുള്ള ചിന്ന കാപ്‌സ്യൂള്‍ ആസ്‌ട്രേലിയന്‍ മരുഭൂമിയില്‍ നഷ്ടപ്പെട്ടു

“Manju”

 

വിയന: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ മരുഭൂമിയിലൂടെയുള്ള 1,400 കിലോമീറ്റര്‍ (870 മൈല്‍) ഹൈവേയില്‍ എവിടെയോ റിയോ ടിന്റോ ഗ്രൂപ്പിന് ഉയര്‍ന്ന അളവില്‍ റേഡിയോ ആക്ടീവ് പദാര്‍ത്ഥമടങ്ങിയ കാപ്‌സ്യൂള്‍ നഷ്ടമായി.സംഭവം ഗൗരവകരമായി കാണുന്നുവെന്നും കമ്ബനി അറിയിച്ചു.

ഇരുമ്ബയിരിന്റെ സാന്ദ്രത അളക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന വെറും 8 മില്ലി മീറ്റര്‍ നീളമുള്ള വസ്തുവാണ് നഷ്ടമായത്. റേഡിയോ ആക്ടീവ് ഐസോടോപ്പ് ആയ സീസിയം-137 ആണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. സാധാരണ ജനങ്ങള്‍ക്ക് ഇത് മൂലം കാര്യമായ ഭീഷണിയില്ലെങ്കിലും ഈ വസ്തുവുമായുള്ള സമ്ബര്‍ക്കം റേഡിയേഷന്‍ മൂലമുള്ള പൊള്ളലിനും അതുമൂലമുള്ള അസുഖങ്ങള്‍ക്കും കാരണമായേക്കാം. ഈ വസ്തു കണ്ടെത്തന്‍ ഖനന കമ്ബനിയും ആസ്ട്രേലിയന്‍ സര്‍ക്കാരും ശ്രമം തുടരുകയാണ്.

ജനുവരി 12ന് ഖനിയില്‍നിന്ന് പെര്‍ത്തിലെ റേഡിയേഷന്‍ സ്‌റ്റോറേജിലേക്ക് കൊണ്ടുപോവുന്ന വഴിയാണ് ഇത് നഷ്ടമായത്. ജനുവരി 16ന് കണ്ടെയ്‌നര്‍ പെര്‍ത്തില്‍ എത്തുകയും ചെയ്തു. ജനുവരി 25ന് കണ്ടെയ്‌നര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് കാപ്‌സ്യൂള്‍ നഷ്ടമായതായി അറിഞ്ഞത്.

Related Articles

Back to top button