LatestThiruvananthapuram
കലാലയങ്ങളില്‍ ടൂറിസം ക്ലബ്ബുകള്‍
തിരുവനന്തപുരം : സംസ്ഥാനത്തെ കലാലയങ്ങള്‍ കേന്ദ്രീകരിച്ച് ഏകീകൃത സ്വഭാവമുള്ള ടൂറിസം ക്ലബുകള്‍ രൂപവത്ക്കരിക്കും. ടൂറിസം വകുപ്പിന്റേയും ഉന്നത വിഭ്യാഭ്യാസ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിലാണ് ക്ലബ്ബുകള്‍ രൂപവത്ക്കരിക്കുന്നത്.
ഇതിനായി ടൂറിസം വകുപ്പ് ഫണ്ട് മുടക്കും. ആദ്യ ഘട്ടത്തില്‍ 25 കലാലയങ്ങളിലെ ക്ലബുകള്‍ക്ക് ടൂറിസം ഡസ്റ്റിനേഷനുകളുടെ പരിപാലന ചുമതല നല്‍കും. ക്ലബ് അംഗങ്ങള്‍ക്ക് പ്രത്യേക യൂണിഫോം ഉണ്ടാകുമെന്നും മന്ത്രിമാരായ റിയാസും ആര് ബിന്ദുവും പറഞ്ഞു.