IndiaLatest

പത്മ പുരസ്കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും

“Manju”

പത്മ പുരസ്കാരങ്ങള്‍ ഇന്ന് വിതരണം ചെയ്തു തുടങ്ങും. രണ്ട് ഘട്ടങ്ങളിലായി ആണ് ഈ വര്‍ഷം പത്മ പുരസ്കാരങ്ങള്‍ വിതരണം ചെയ്യുക എന്ന് രാഷ്ട്രപതിഭവന്‍ അറിയിച്ചു. 128 പേരെയാണ് ഈ വര്‍ഷം രാജ്യം പത്മ പുരസ്കാരങ്ങള്‍ നല്‍കി ആദരിക്കുന്നത്.

കേരളത്തില്‍നിന്ന് ഈ വര്‍ഷം നാല് പേരാണ് പത്മപുരസ്കാരങ്ങള്‍ സ്വീകരിക്കുക . മലയാളികളായ കെ പി റാബിയ, ശോശാമ്മ ഐപ്പ്, ശങ്കരനാരായണ മേനോന്‍, പി നാരായണക്കുറുപ്പ് എന്നിവര്‍ പത്മശ്രീ പുരസ്കാരം സ്വീകരിക്കും. വീരമൃത്യു വരിച്ച സംയുക്തസേനാ മേധാവി ബിപിന്‍ റാവത്തിന് രാജ്യം നല്‍കുന്ന പത്മവിഭൂഷന്‍ കുടുംബം ഇന്ന് ഏറ്റുവാങ്ങും . ഈ മാസം 28നാണ് അടുത്തഘട്ടത്തില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യുക.

Related Articles

Back to top button