IndiaLatest

ദിവസം 3 കിലോ അരി, 4 കിലോ റൊട്ടി; 200 കിലോ ഭാരമുള്ള ബിഹാര്‍ സ്വദേശിയുടെ കഥ

“Manju”

കതിഹാര്‍ (ബിഹാര്‍): ദിവസവും മൂന്ന് കിലോ അരി, 4 കിലോ റൊട്ടി, രണ്ട് കിലോ ചിക്കന്‍, 1.5 കിലോ മത്സ്യം, മൂന്ന് ലിറ്റര്‍ പാല്‍… ഏതെങ്കിലും കടയിലെ കണക്കല്ല. മറിച്ച്‌ ബിഹാറിലെ കതിഹാര്‍ സ്വദേശിയായ റഫീഖ് അദ്‌നാന്‍ എന്ന 30കാരന്‍റെ ഒരു ദിവസത്തെ ഭക്ഷണമാണ്. റഫീഖിന്‍റെ ഭാരം എത്രയെന്ന് അറിയണ്ടേ? ദിവസവും 14-15 കിലോ ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്ന റഫീഖിന്‍റെ ഭാരം 200 കിലോ ആണ്.
കുട്ടിക്കാലം മുതല്‍ തന്‍റെ ശരീരം ഇങ്ങനെയാണെന്നും എന്നാല്‍ ഇപ്പോള്‍ ഭാരം വീണ്ടും കൂടിയെന്നും റഫീഖ് പറയുന്നു. ശരീരത്തിന്‍റെ അമിതഭാരം കാരണം നടക്കാനും റഫീഖിന് ബുദ്ധിമുട്ടുണ്ട്. റഫീഖ് രണ്ട് തവണ വിവാഹം കഴിച്ചെങ്കിലും അമിതഭാരം കാരണം രണ്ട് വിവാഹത്തിലും കുട്ടികളില്ല.
‘കല്യാണത്തിന് വിളിക്കില്ല’: റഫീഖിന്‍റെ ഭക്ഷണശീലം കാരണം ഗ്രാമത്തിലെ ആളുകള്‍ റഫീഖിനെ വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് ക്ഷണിക്കാറില്ല. സാധാരണ ബൈക്കുകള്‍ ഇദ്ദേഹത്തിന്‍റെ ഭാരം താങ്ങാനാകാത്തതിനാല്‍ ബുള്ളറ്റിലാണ് യാത്ര. എന്നാല്‍ ബുള്ളറ്റും ഇടയ്ക്കിടയ്ക്ക് നിന്നുപോകാറുണ്ട്. അപ്പോള്‍ ആളുകളെ വിളിച്ച്‌ വണ്ടി തള്ളിക്കുകയാണ് പതിവ്.
കര്‍ഷകനായ റഫീഖിന് ആഹാരസാധനങ്ങള്‍ കിട്ടുന്നതിന് ബുദ്ധിമുട്ടില്ല. കൃഷി കൂടാതെ ഇദ്ദേഹം ധാന്യക്കച്ചവടവും നടത്താറുണ്ട്.
തുടര്‍ച്ചയായി ഭക്ഷണം കഴിക്കുന്ന ബുളീമിയ നെര്‍വോസ എന്ന രോഗമോ ഹോര്‍മോണ്‍ തകരാറോ ആകാം റഫീഖിനെന്ന് പ്രദേശത്തെ ഡോക്‌ടര്‍ മൃണാള്‍ രഞ്ജന്‍ പറയുന്നു. കൃത്യമായ പരിശോധനയിലൂടെ മാത്രമേ എന്താണ് റഫീഖിന്‍റെ ആരോഗ്യപ്രശ്‌നമെന്ന് കൃത്യമായി മനസിലാക്കാന്‍ പറ്റൂ എന്നും അദ്ദേഹം പറയുന്നു.
എന്താണ് ബുളീമിയ നെര്‍വോസ രോഗം?: സാധാരണയായി ജനിതക രോഗമാണ് ബുളീമിയ നെര്‍വോസ. ചില ചുറ്റുപാടുകള്‍ മൂലം വ്യക്തിയുടെ സ്വഭാവം മാറുകയും അയാള്‍ക്ക് സോഷ്യല്‍ ഫോബിയ അനുഭവപ്പെടുകയും ആത്മവിശ്വാസം കുറയാന്‍ തുടങ്ങുകയും ചെയ്യും. ഇതുമൂലം പെട്ടന്ന് ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യാന്‍ തുടങ്ങും. മരുന്ന്, ചികിത്സ, മെച്ചപ്പെട്ട ഭക്ഷണക്രമം എന്നിവയിലൂടെ രോഗം ചികിത്സിച്ച്‌ ഭേദമാക്കാം.

Related Articles

Back to top button