IndiaLatest

പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വരുമോ ?

“Manju”

 

2022 ജൂലൈ 1 മുതല്‍ പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇതുവഴി ജീവനക്കാരുടെ ജോലി സമയം കൂട്ടി ആഴ്ചതോറുമുള്ള ജോലി ദിവസങ്ങള്‍ കുറയ്ക്കാന്‍ സാധ്യതയുണ്ട്. പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍ ഒരു ജീവനക്കാരന്റെ ഇ.പി.എഫ് വിഹിതം, ജോലി സമയം, കൈയില്‍ ലഭിക്കുന്ന ശമ്പളം എന്നിവയില്‍ വലിയ മാറ്റം ഉണ്ടായേക്കും. നാല് പുതിയ ലേബര്‍ കോഡുകള്‍നടപ്പിലാക്കാനുള്ള പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. ഇതനുസരിച്ച് ജീവനക്കാരന്റെ ശബളം, പി.എഫ്. സംഭാവനകള്‍, ജോലി സമയം എന്നിവയിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കും. ഈ നിയമങ്ങള്‍ ഉടന്‍ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെങ്കിലും ഔദ്യോഗിക അറിയിപ്പുകള്‍ ഇതുവരെ ഉണ്ടായിട്ടില്ല.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസത്തെ അവധി ലഭിക്കും. ഇത് പ്രകാരം ജീവനക്കാര്‍ക്ക് പ്രതിദിനം 10 മുതല്‍ 12 മണിക്കൂര്‍ വരെ ജോലിയും ആഴ്ചയില്‍ മൂന്ന് ദിവസം അവധിയ്ക്കുമാണ് സാധ്യത. ടേക്ക് ഹോം സാലറിയിലും, പി.എഫ്. നിക്ഷേപത്തിലും ജീവനക്കാരുടെയും തൊഴിലുടമയുടെയും സംഭാവനയിലുണ്ടാകുന്ന അനുപാതത്തിലും മാറ്റമുണ്ടാകും. ജീവനക്കാരന്റെ മൊത്ത ശമ്പളത്തിന്റെ 50 ശതമാനമായിരിക്കണം അടിസ്ഥാന ശബളം. ജീവനക്കാരുടെയും തൊഴിലുടമയുടെയും പി.എഫ് സംഭവനകള്‍ വര്‍ദ്ധിക്കുമെന്ന് ഇത് അര്‍ത്ഥമാക്കുന്നുണ്ടെങ്കിലും ചില ജീവനക്കാര്‍ക്ക് പ്രത്യേകിച്ച് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന ടേക്ക് ഹോം സാലറി കുറയാന്‍ സാധ്യതയുണ്ട്. റിട്ടയര്‍മെന്റിന് ശേഷം ലഭിക്കുന്ന പണവും ഗ്രാറ്റുവിറ്റി തുകയും പുതിയ വ്യവസ്ഥകള്‍ പ്രകാരം വര്‍ദ്ധിക്കാനിടയുണ്ട്. റിട്ടയര്‍മെന്റിന് ശേഷം മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ ജീവനക്കാരെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നിയമങ്ങള്‍ക്ക് കീഴില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന കാലയളവില്‍ ലഭിക്കുന്ന അവധി അടുത്ത വര്‍ഷത്തേക്ക് ലീവുകള്‍ ലഭ്യമാക്കാനും ലീവ് എന്‍ക്യാഷ് ചെയ്യാനും സാധിച്ചേക്കും. കോവിഡ് സമയത്തെ വര്‍ക്ക് ഫ്രം ഹോം രീതിയും സര്‍ക്കാര്‍ അംഗീകരിച്ചേക്കും.

Related Articles

Back to top button