KeralaLatest

‘വ്യാപാര്‍ 2022’: 16 ന് ആരംഭിക്കും

“Manju”

കൊച്ചി: കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘വ്യാപാര്‍ 2022’ കൊച്ചിയില്‍ ആരംഭിക്കും. ഈ മാസം 16 നാണ് മേള ആരംഭിക്കുന്നത്. ചെറുകിട- ഇടത്തരം സംരംഭകര്‍ക്ക് ദേശീയ തലത്തില്‍ വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് വ്യാപാര്‍ മേള സംഘടിപ്പിക്കുന്നത്. കലൂര്‍ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന മേള മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തെ എംഎസ്‌എംഇ സംരംഭകര്‍ക്ക് സെല്ലര്‍ രജിസ്ട്രേഷനാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ, ഇതര സംസ്ഥാന ബയര്‍മാര്‍ക്ക് മേളയുടെ ഭാഗമാകാന്‍ ബയര്‍ രജിസ്ട്രേഷന്‍ നടത്തണം.
കൈത്തറി വസ്ത്രങ്ങള്‍, റബര്‍, കയര്‍ ഉല്‍പ്പന്നങ്ങള്‍, ആയുര്‍വേദവും പച്ചമരുന്നുകളും, ഇലക്‌ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍, പരമ്പരാഗത കരകൗശല വസ്തുക്കള്‍ എന്നിവയാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

Related Articles

Back to top button