IndiaLatest

രാജ്യത്തിന് വേണ്ടി ജീവൻ നൽകിയതിൽ അഭിമാനം: ജവാന്റെ കുടുംബം

“Manju”

ന്യൂഡൽഹി: ‘രാജ്യത്തിന് വേണ്ടിയാണ് ഞങ്ങളുടെ മകൻ ജീവൻ ത്യജിച്ചത്, അതിൽ അഭിമാനമുണ്ട്, ഇത് പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സിആർപിഎഫ് ജവാൻ കുൽവിന്ദർ സിംഗിന്റെ മാതാപിതാക്കളുടെ വാക്കുകളാണ്. മകന്റെ ഓർമ്മകളിലാണ് തങ്ങൾ ജീവിക്കുന്നതെന്നും അവർ പറഞ്ഞു.

ജവാൻമാരുടെ ജീവത്യാഗം വെറുതെയാകരുതെന്നും പാകിസ്താന് കനത്ത തിരിച്ചടി നൽകണമെന്നും വീരമൃത്യുവരിച്ച ജവാൻ മനോജ് ബെഹറയുടെ ഭാര്യ പറഞ്ഞു. തന്റെ ഭർത്താവിന്റെ ജീവത്യാഗത്തിൽ അഭിമാനമുണ്ടെന്നും അവർ കൂട്ടിചേർത്തു.

2019 ഫെബ്രുവരി 14നാണ് രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തി കശ്മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎപ് വാഹനവ്യൂഹത്തിന് നേരെ പാക് ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തിയത്. 40 ജവാന്മാരാണ് പുൽവാമ ചാവേറാക്രമണത്തിൽ വീരമൃത്യുവരിച്ചത്

പുൽവാമ ഭീകരാക്രമണത്തിന് ശേഷം 12ാം ദിനം തിരിച്ചടിയായി പാകിസ്താനിലെ ബലാക്കോട്ടിലുള്ള ജെയ്‌ഷെ ഭീകരരുടെ പരിശീലന കേന്ദ്രം ഇന്ത്യ മിന്നലാക്രമണത്തിൽ തകർത്തിരുന്നു. പാക് അതിർത്തിയിലേക്ക് കടന്നകയറിയുള്ള ഇന്ത്യൻ സേനയുടെ ആക്രമണത്തിൽ പാകിസ്താൻ വിറങ്ങലിച്ചുപോയി എന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.

Related Articles

Back to top button