InternationalLatest

നിറംമാറും കാറുമായി ബി.എം.ഡബ്ല്യു

“Manju”

കാറുകളില്‍ വ്യത്യസ്ത പരീക്ഷണങ്ങള്‍ നടത്തുന്ന ലോകോത്തര ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ബി.എം.ഡബ്യുവിന്റെ പുത്തൻ കാറാണ് സമൂഹമാദ്ധ്യമത്തിലെ താരം. സവിശേഷ ഫീച്ചറാണ് ഇപ്പോള്‍ അന്താരാഷ്‌ട്ര ഭീമൻ പുത്തൻകാറുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഞൊടിയിടയില്‍ കാറിന്റെ നിറം ഡ്രൈവറുടെ ഇഷ്ടാനുസരണം വെള്ളയായും കറുപ്പായും നീലയായും മാറുമെന്നതാണ് പുതിയ ഇലക്‌ട്രിക്ക് എസ്.യു.വിയുടെ സവിശേഷത. ഐ.എക്‌സ് ഫ്‌ളോ ഫീച്ചറിലൂടെയാണ് കാറിന്റെ നിറം മാറ്റമെന്നാണ് കമ്പനി പറയുന്നത്.

ഇ-ലിങ്ക് വികസിപ്പിച്ച സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഇലക്‌ട്രോഫോറെറ്റിക് ടെക്നോളജിയാണ് നിറം മാറ്റങ്ങള്‍ക്ക് ആധാരമെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഡിസൈൻ മേധാവി അഡ്രിയാൻ വാൻ ഹൂയ്ഡോങ്ക് പറയുന്നു. കാറിന്റെ നിറംമാറ്റം സംബന്ധിച്ച ഒരു വീഡിയോ ഈ അടുത്ത് സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമായിരുന്നു. വെള്ള നിറമുണ്ടായിരുന്ന കാര്‍ കണ്ണിമവെട്ടുന്ന സമയം കൊണ്ട് ഗ്രേ നിറത്തിലേക്ക് മാറുന്നതായി കാണാം.

ജര്‍മ്മനിയിലെ മ്യൂണിച്ചിലെ ബിഎംഡബ്യു ഷോറൂമില്‍ നിന്നുള്ള വീഡിയോ ആണിതെന്നാണ് സൂചന. കാറിന്റെ ലിമിറ്റഡ് എഡിഷൻ മാത്രമെ പുറത്തിറങ്ങൂയെന്നാണ് വിവരം. പുത്തൻ ഫീച്ചര്‍ വഴി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കാറുകള്‍ കസ്റ്റമൈസ് ചെയ്യാനും പുത്തൻ ലുക്ക് നല്‍കാനും സാധിക്കും. നിറം മാറ്റുന്നതിനും കാര്‍ കസ്റ്റമൈസ് ചെയ്യാനും സഹായിക്കുന്ന മൈക്രോക്യാപ്‌സ്യൂളുകള്‍ അടങ്ങിയ ഇലക്‌ട്രോഫോറെറ്റിക് ഫിലിം കോട്ടിംഗ് ഉണ്ടെങ്കില്‍ മാത്രമേ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയുള്ളൂ

Related Articles

Back to top button