LatestThiruvananthapuram

മന്തിസഭാ യോഗം ഇന്ന്

“Manju”

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടയില്‍ ഇന്ന് മന്തിസഭാ യോഗം ചേരും. കോവിഡ് കേസുകള്‍ സംസ്ഥാനത്ത് ഉയരുന്ന സാഹചര്യത്തില്‍, പ്രതിരോധ നടപടി യോഗത്തില്‍ തീരുമാനിക്കും.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധവും മന്ത്രിസഭാ യോ​ഗത്തില്‍ ചര്‍ച്ചയായേക്കും. ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനം മന്ത്രിസഭാ യോ​ഗത്തിന്റെ പരി​ഗണനയ്ക്ക് വരും. വഴിയില്‍ നിന്ന് ഇപി പ്രതിരോധം തീര്‍ത്തെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

തന്റെ നേര്‍ക്ക് വന്നവരെ തടഞ്ഞത് ജയരാജന്‍ ആണെന്ന് മുന്നണി യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. അതിനിടെ സ്വര്‍ണ്ണക്കടത്ത് വിവാദം വിശദീകരിക്കാന്‍ എല്‍.ഡി.എഫ് ജില്ലകളില്‍ വിശദീകരണ യോഗങ്ങളും റാലികളും നടത്തും. ഈ മാസം 21 മുതലാണ് യോഗങ്ങള്‍ നടത്തുക.

Related Articles

Back to top button