LatestThiruvananthapuram

സംസ്ഥാന മിനിവോളിബോൾ മത്സരങ്ങൾ നാളെ മുതല്‍ പോത്തൻകോട് നടക്കും

“Manju”

പോത്തൻകോട്: സംസ്ഥാന മിനിവോളിബോൾ മത്സരങ്ങൾ പോത്തൻകോട് കരൂർ ലക്ഷ്മീ വിലാസം ഹൈസ്‌ക്കൂളിൽ വെള്ളിയാഴ്ച തുടങ്ങും. മത്സരങ്ങൾ ഞായറാഴ്ച സമാപിക്കും. സംസ്ഥാന-ജില്ലാ സ്‌പോർട്‌സ് കൗൺസിലുകളുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. വെള്ളിയാഴ്ച രാവിലെ 8-ന് പഞ്ചായത്ത് പ്രസിഡന്റെ് ടി.ആർ.അനിൽകുമാറിന്റെ അധ്യക്ഷതയിൽ മന്ത്രി ജി.ആർ.അനിൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ഫൈനൽ മത്സരം ഞായറാഴ്ച വൈകീട്ട് 5-ന് നടക്കും. 14 ജില്ലകളിൽ നിന്നുമുള്ള 14 വയസിൽ താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകളിലെ 400 കായികതാരങ്ങളും ഒഫിഷ്യലുകളും മത്സരത്തിൽ പങ്കെടുക്കാനായി എത്തിച്ചേരും. ഇവർക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി സംഘാടക സമിതി ഭാരവാഹികളായ പി.പ്രവീൺ, ശ്രീകണ്ഠൻ, ആർ.ലതീഷ്‌കുമാർ എന്നിവർ അറിയിച്ചു.

Related Articles

Back to top button