KeralaLatest

സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി

“Manju”

സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. അടിസ്ഥാന നിരക്കില്‍ അഞ്ച് ശതമാനം വാര്‍ഷിക വര്‍ധനവാണ് വരുത്തുക. പുതുക്കിയ വര്‍ധന ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ അധിക വായ്പ വ്യവസ്ഥ പാലിക്കാനുള്ള ഒരു ഉപാധിയായിട്ടാണ് വെള്ളക്കരം അഞ്ച് ശതമാനം വര്‍ധനവ് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 5000 ലിറ്ററിന് മുകളില്‍ സ്ലാബ് അടിസ്ഥാനത്തില്‍ ആയിരം ലിറ്ററിന് വ്യത്യസ്ത നിരക്കുകളാണ്. 50000 ലിറ്ററില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് 40 രൂപ എന്നത് 42 രൂപയാകും.

വെള്ളക്കരം കൂട്ടിയത് കേന്ദ്ര നിര്‍ദേശ പ്രകാരമാണെന്നും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ നടപ്പാക്കൂവെന്നും ജലവിഭവ വകുപ്പ് മന്ത്രി ജെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു.നിലവിലെ നിരക്കില്‍ നിന്ന് അര ശതമാനം മാത്രമാണ് വര്‍ധന. ജനങ്ങള്‍ക്ക് ഭാരമാകില്ലെന്നും അദേഹം വ്യക്തമാക്കി.

Related Articles

Back to top button