IndiaLatest

സാര്‍വത്രിക സേവന ബാദ്ധ്യത കേന്ദ്രം വിപുലീകരിച്ചു

“Manju”

ന്യൂ ഡല്‍ഹി: ഇന്ധന ചില്ലറ വില്‍പന രംഗത്തു സ്വകാര്യമേഖലയുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, 8.11.2019-ലെ ഉത്തരവിലൂടെ, ഗതാഗത ഇന്ധനത്തിന്റെ വിപണനത്തിന് അംഗീകാരം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ കേന്ദ്രം ഇളവ് വരുത്തി. അതോടൊപ്പം, ഈ സ്ഥാപനങ്ങള്‍ വഴി വിദൂര പ്രദേശങ്ങളില്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍  സ്ഥാപിക്കാനും ഗവണ്മെന്റ് ഉദ്ദേശിച്ചിരുന്നു.

അംഗീകൃത സ്ഥാപനങ്ങള്‍, സാര്‍വത്രിക സേവന ബാദ്ധ്യത (Universal Service Obligation-USO) വഴി വിദൂര പ്രദേശങ്ങളിലെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലൂടെ ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ളതും തടസ്സമില്ലാത്തതുമായ ഇന്ധന വിതരണ സേവനങ്ങള്‍ നല്‍കുന്നു എന്ന് ഗവണ്‍മെന്റ് ഉറപ്പ് വരുത്തുന്നു.

യു‌എസ്‌ഒയില്‍ ഉള്‍പ്പെടുന്നവ:     

1) നിശ്ചിത ഗുണനിലവാരത്തിലും അളവിലുമുള്ള എം എസ്, എഛ് എസ് ഡി എന്നിവയുടെ വിതരണം നിര്‍ദിഷ്ട പ്രവര്‍ത്തന സമയത്തു ഉറപ്പാക്കുക                                                                                 2) കേന്ദ്ര ഗവണ്മെന്റ് വ്യക്തമാക്കിയിട്ടുള്ള മിനിമം സൗകര്യങ്ങള്‍ ലഭ്യമാക്കുക                                                                                                                               3) കേന്ദ്ര ഗവണ്‍മെന്റ് കാലാകാലങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള അളവില്‍ എം എസ്, എഛ് എസ് ഡി എന്നിവയുടെ സംഭരണ ശേഷി നിലനിര്‍ത്തുക                                                                       4) വിവേചനരഹിതമായി ഏതൊരു വ്യക്തിക്കും ആവശ്യാനുസരണം ന്യായമായ സമയത്തിനുള്ളില്‍ സേവനങ്ങള്‍ നല്‍കുക
5) ന്യായമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ഇന്ധനത്തിന്റെ ലഭ്യത ഉറപ്പാക്കുക. വിദൂര പ്രദേശങ്ങളിലെ ആര്‍‌ഒ-കള്‍ ഉള്‍പ്പെടെ എല്ലാ ചില്ലറ വില്പന ശാലകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഗവണ്മെന്റ് ഇപ്പോള്‍ യു‌എസ്‌ഒ യുടെ പരിധി വിപുലീകരിച്ചു. ഇപ്പോള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ എല്ലാ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലൂടെയും യുഎസ്‌ഒ-യിലെ നിബന്ധനകള്‍ പാലിക്കാന്‍ അംഗീകൃത സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്.

Related Articles

Back to top button