Latest

ഉച്ചവിശ്രമ നിയമം ലംഘിച്ചാൽ 5,000 ദിർഹം പിഴ ; മുന്നറിയിപ്പുമായി യുഎഇ

“Manju”

അബുദാബി : യു.എ.ഇ.യിൽ പ്രാബല്യത്തിലായ ഉച്ചവിശ്രമ നിയമം ലംഘിച്ചാൽ സ്ഥാപനങ്ങൾക്ക് അരലക്ഷം ദിർഹംവരെ പിഴ ചുമത്തും.നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ഓരോ തൊഴിലാളികൾക്കും 5,000 ദിർഹം വീതമാണ് പിഴ ചുമത്തുക. പരമാവധി 50,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെയാണ് പുറംതൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്കായി യു.എ.ഇ. മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം ഉച്ചവിശ്രമം പ്രഖ്യാപിച്ചത്.

തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനും, ഉയർന്ന താപനിലയിൽ ജോലി ചെയ്യുന്നത് കൊണ്ട് ഉണ്ടാകുന്ന അപകടസാധ്യതകളിൽ നിന്ന് അവരെ സംരക്ഷിക്കാനും വേണ്ടിയാണ് നടപടി. കെട്ടിട നിർമാണ മേഖലയിലും മറ്റ് പുറംതൊഴിലിലും ഏർപ്പെടുന്ന ലക്ഷക്കണക്കിനാളുകൾക്ക് ആശ്വാസം നൽകുന്നതാണ് നിയമം.

Related Articles

Back to top button