IndiaLatest

ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഗുജറാത്തില്‍

“Manju”

അഹമ്മദാബാദ് : ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തില്‍ എത്തി. അഹമ്മദാബാദിലെ വിമാനത്താവളത്തില്‍ ഇറങ്ങിയ അദ്ദേഹത്തെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗവര്‍ണര്‍ ആചാര്യ ദേവവ്രതയും നേരിട്ടെത്തി സ്വീകരിച്ചു.

ഗാന്ധിനഗറിലെ രാജ്ഭവനിലാകും അദ്ദേഹം താമസിക്കുക. തുടര്‍ന്ന് ഇന്ന് അമ്മ ഹീരാബെന്‍ മോദിയുടെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കും. പഞ്ച്മഹല്‍ ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള ചമ്പാനറിന് സമീപം സ്ഥിതി ചെയ്യുന്ന പുരാതന മഹാകാളി ക്ഷേത്രത്തിന്റെ പരിപാടിയില്‍ പങ്കെടുക്കും.

ക്ഷേത്ര ദർശനത്തിന് ശേഷം വഡോദര, ഖേദ, ആനന്ദ്, പഞ്ച്മഹൽ, വഡോദര, ഛോട്ടാ ഉദേപൂർ ജില്ലകളിലായി 21,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കും.

Related Articles

Back to top button