LatestThiruvananthapuram

എലിസബത്തിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് ലോക കേരള സഭ

“Manju”

തിരുവനന്തപുരം : ഉന്നതര്‍ മാത്രം വേദി പങ്കിടുന്നുവെന്ന തെറ്റിദ്ധാരണകള്‍ പാടേ പൊളിച്ചെഴുതിയാണ് ഒമാനില്‍ വീട്ടുജോലി ചെയ്യുന്ന എലിസബത്തിന്റെ വാക്കുകള്‍ ലോക കേരള സഭയില്‍ മുഴങ്ങിയത്. 30 വര്‍ഷത്തിലധികമായി വീട്ടുജോലി ചെയ്തുവരുന്ന എലിസബത്ത് ജോസഫ് നിര്‍ദേശങ്ങള്‍ പ്രസ്താവനകളായി പറയുന്നതിനേക്കാള്‍ പൊള്ളുന്ന അനുഭവങ്ങള്‍ മാത്രം പങ്കുവെക്കാനാണ് വേദി ഉപയോഗപ്പെടുത്തിയത്. അത് മതിയായിരുന്നു ആ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ ജീവിത പ്രയാസങ്ങള്‍ അടയാളപ്പെടുത്താന്‍.

ശമ്പളമില്ലാതെ ജോലി ചെയ്തതും നിയമങ്ങളിലെ അജ്ഞത മൂലം ജയിലില്‍ കിടക്കേണ്ടി വന്നതുമെല്ലാം അവര്‍ പറഞ്ഞത് വിതുമ്പലടക്കിയായിരുന്നു. ലോക കേരള സഭ പോലൊരു വേദിയില്‍ അവസരം നല്‍കിയതില്‍ സന്തോഷം പ്രകടിപ്പിച്ചകൊണ്ടാണ് അവര്‍ വാക്കുകള്‍ക്ക് വിരാമമിട്ടത്. വേദിയില്‍ നിന്നിറങ്ങിയ ഉടനെ മന്ത്രി വീണ ജോര്‍ജ്ജ് എലിസബത്തിനെ ചേര്‍ത്തു പിടിച്ചു.

Related Articles

Back to top button