IndiaLatest

നടപടിക്കൊരുങ്ങി ആര്‍.ബി.ഐ.

“Manju”

ന്യൂഡല്‍ഹി: വായ്പകള്‍ തിരിച്ചുപിടിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന തെറ്റായ രീതികള്‍ക്കെതിരെ ആര്‍ബിഐ.വായ്പകള്‍ വീണ്ടെടുക്കുന്ന ഏജന്‍റുമാരെ നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്കിന്‍റെ ലക്ഷ്യം. ഡെലിവറി ഏജന്‍റുമാര്‍ക്കെതിരെ വ്യാപകമായ പരാതികള്‍ ഉയരുന്നതിനിടെയാണ് നടപടി. വായ്പകള്‍ തിരിച്ചുപിടിക്കാന്‍ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്ന ഏജന്‍റുമാര്‍ ആളുകളെ ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചു. വാക്കാലോ ശാരീരികമായോ വായ്പ എടുത്തവര്‍ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാകാന്‍ പാടില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

 

Related Articles

Back to top button