HealthLatest

ഇഞ്ചി അമിതമായാല്‍

“Manju”

ഏറെ ഔഷധ ഗുണമുള്ളതാണ് ഇഞ്ചി. ചുമ, തൊണ്ടവേദന, തൊണ്ടയിലെ മറ്റ് അസ്വസ്ഥതകള്‍ തുടങ്ങിയവയൊക്കെ ഭേദമാക്കാന്‍ നാം വീടുകളില്‍ ഇഞ്ചി ചേര്‍ത്ത് പല പൊടിക്കൈകളും ചെയ്യാറുണ്ട്.
ഭക്ഷണത്തില്‍ വളരെയധികം ഇഞ്ചി ചേര്‍ക്കുന്നത് നെഞ്ചെരിച്ചില്‍ ഉണ്ടാകാന്‍ കാരണമായേക്കാം. ഇത് ദഹനവ്യവസ്ഥയെ ബാധിക്കുകയും നെഞ്ചെരിച്ചിലും ഒപ്പം നിങ്ങള്‍ക്ക് വീക്കവും വായുകോപവും അനുഭവപ്പെടുകയും ചെയ്യും. നെഞ്ചെരിച്ചില്‍ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന് ശേഷം, അത് ഗുരുതരമാകുന്നതിന് മുമ്ബ് നിങ്ങള്‍ ഒരു ഡോക്ടറെ കാണേണ്ടതുണ്ട്.
ഇഞ്ചി അമിതമായി കഴിക്കുന്നത് ആളുകളില്‍ രക്തസ്രാവ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഇഞ്ചിയുടെ ആന്റി പ്ലേറ്റ്‌ലെറ്റ് ഗുണങ്ങള്‍ കാരണം രക്തസ്രാവമുണ്ടാകുമെന്ന് നിങ്ങള്‍ക്കറിയാമോ? അതിനാല്‍, അത് കഴിക്കുമ്ബോള്‍ ശ്രദ്ധിക്കുക. അമിതമായ അളവിലുള്ള എന്തും ആരോഗ്യത്തിന് ഹാനികരമാണ്.
ഇഞ്ചി അമിതമായി കഴിക്കുന്നത് വയറിളക്കത്തിന് കാരണമാകും. ഇത് അസ്വസ്ഥതയെയും ക്ഷീണവും ക്ഷണിച്ചുവരുത്തുന്നു. അതിനാല്‍, ഭക്ഷണത്തില്‍ ഇഞ്ചി അമിതമായി ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
വളരെയധികം ഇഞ്ചി കഴിക്കുന്നത് വായില്‍ ഉണ്ടാവുന്ന ഓറല്‍ അലര്‍ജി സിന്‍ഡ്രോമിന് കാരണമാകും. പലര്‍ക്കും ഇഞ്ചി അലര്‍ജിയുണ്ടാക്കാം. ഇഞ്ചി കഴിച്ചതിന് ശേഷം ഒരാള്‍ക്ക് വായില്‍ വീക്കം, പ്രകോപനം അല്ലെങ്കില്‍ വേദന എന്നിവ അനുഭവപ്പെടാം.

Related Articles

Back to top button