KeralaLatest

ആകാശപ്പാത മൂന്ന് മാസത്തിനകം നാടിന് സമര്‍പ്പിക്കും

“Manju”

തൃശൂര്‍: ശക്തന്‍ നഗറില്‍ നിര്‍മ്മിക്കുന്ന തൃശൂര്‍ കോര്‍പ്പറേഷന്റെ സ്വപ്നപദ്ധതിയായ ആകാശപ്പാതയുടെ ആദ്യഘട്ടം യാഥാര്‍ഥ്യത്തില്‍ ആകാശപ്പാതയുടെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയായി. മൂന്ന് മാസത്തിനകം രണ്ടാഘട്ടത്തിലെ ലിഫ്റ്റും മൂന്നാം ഘട്ടത്തിലെ സോളാര്‍ പാനല്‍ നിര്‍മ്മാണവും പൂര്‍ത്തീകരിച്ച്‌ പാത സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെട്രോ നഗരങ്ങളിലെ പോലെ എയര്‍കണ്ടീഷനോടുകൂടിയ വാണിജ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയാണ് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നതെന്ന് കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ് അറിയിച്ചു. ശക്തന്‍ നഗറിലെ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായിട്ടാണ് ആകാശപ്പാത ഒരുക്കുന്നത്. നാല് ഭാഗത്ത് നിന്നും ഗോവണിയും ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങളും നിര്‍മിക്കുന്നുണ്ടെങ്കിലും എത്രമാത്രം യാത്രക്കാര്‍ സൗകര്യത്തെ ഉപയോഗപ്പെടുത്തുമെന്ന ആശങ്കയുണ്ട്.

Related Articles

Back to top button