KeralaLatest

റവന്യു സര്‍ട്ടിഫിക്കറ്റുകള്‍ ഇനി മൊബൈല്‍ ഫോണുകളില്‍

“Manju”

അഖില്‍ ജെ.എല്‍.

ലോക്ക് ഡൗണിന് ശേഷം റവന്യു ഓഫീസുകള്‍ തുറക്കുമ്പോള്‍ ഉണ്ടാകുന്ന ജനത്തിരക്ക് ഒഴിവാക്കാന്‍ റവന്യു വകുപ്പ് സേവനങ്ങള്‍ ഇനി മൊബൈല്‍ ഫോണ്‍ ലഭ്യമാകും. ‘എം കേരളം’ എന്ന മൊബൈല്‍ ആപ്പ് വഴി റവന്യു വകുപ്പിപ്പില്‍ നിന്നുളള 24 ഇനം സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

സാക്ഷ്യപത്രങ്ങള്‍ക്കായി അപേക്ഷ നല്‍കാനും ഫീസ് ഒടുക്കാനും സാക്ഷ്യപത്രം ഡൗണ്‍ലോഡ് ചെയ്യാനും മൊബൈല്‍ ആപ്പ് വഴി സാധിക്കും. വില്ലേജ് ഓഫീസുകളിലെയും അക്ഷയ സെന്ററുകളിലേയും തിരക്ക് ഇതുവഴി ഒഴിവാക്കാനാകും.

സംസ്ഥാനത്തെ പതിനേഴ് വകുപ്പുകളില്‍ നിന്നുളള നൂറിലധികം സേവനങ്ങള്‍ ഈ ആപ്പ് വഴി ലഭ്യമാകും. ഗുഗുള്‍ പേ്ല സ്റ്റോര്‍, ഐ.ഒ എസ്., ആപ്പ് സ്റ്റോര്‍ എന്നീ ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് ‘എം കേരളം’ ഡൗണ്‍ലോഡ് ചെയ്യാം. യൂസര്‍ ഐ ഡി, പാസ് വേര്‍ഡ് എന്നിവ നല്‍കി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം.

സര്‍വ്വീസ് എന്ന ടാബില്‍ നിന്നോ ഡിപ്പാര്‍ട്ട്മെന്റസ് എന്ന ടാബില്‍ നിന്നോ സര്‍ട്ടിഫിക്കറ്റ് തിരഞ്ഞെടുക്കാം. ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്ത് അപേക്ഷ നല്‍കണം. ഫീസ് അടയ്ക്കാന്‍ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, ,യു.പി.ഐ, ഭാരത് ക്യു ആര്‍ എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം.

സാക്ഷ്യപാത്രങ്ങള്‍ അംഗീകരിക്കുന്ന മുറയ്ക്ക് ലോഗിനില്‍ ലഭ്യമാകും. സംശയ നിവാരണത്തിനും സാങ്കേതിക സഹായങ്ങള്‍ക്കും 9633015180 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടണം.

Related Articles

Back to top button