IndiaInternationalLatest

ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ബ്രിട്ടനില്‍ ദാരുണ മരണം

“Manju”

ലണ്ടന്‍: ഓക്സ്ഫോര്‍ഡ് ബ്രൂക്ക്സ് യൂണിവേഴ്സിറ്റിയിലെ മാര്‍ക്കെറ്റിങ് വിഭാഗം വിദ്യാര്‍ത്ഥിയായ ഇന്ത്യന്‍ യുവാവ് ദാരുണമായി കൊല്ലപ്പെട്ടു.
പ്രദേശിക കൗണ്‍സിലിന്റെ അധീനതയിലുള്ള ഒരു പാര്‍ക്കിലെ ഇരുമ്ബു വേലി ചാടിക്കടക്കുന്നതിനിടയില്‍ വേലിയിലെ കൂര്‍ത്ത കമ്പി വയറില്‍ കുത്തിയിറങ്ങിയായിരുന്നു മരണം. ഇക്കഴിഞ്ഞ മെയ്‌ 19 ന് നടന്ന സംഭവത്തിന്റെ പ്രാഥമിക ഇന്‍ക്വെസ്റ്റ് ഇന്നലെ തയ്യാറായി.
മെയ്‌ 19 ന് അതിരാവിലെ തന്നെ ഭക്ഷണ പാക്കറ്റുകളും വാങ്ങി സുഹൃത്തിനൊപ്പം താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു ദാരുണ അന്ത്യം സംഭവിച്ചത്. വീട്ടിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ പാര്‍ക്ക് ചാടിക്കടന്ന് എളുപ്പവഴി തേടിയതായിരുന്നു ഇരുവരും. പാര്‍ക്കിന് അതിരു തീര്‍ത്തിരുന്ന വേലി ചാടികടക്കുമ്ബോഴോ, അതില്‍ പിടിച്ചു കയറി ഇറങ്ങാന്‍ ശ്രമിക്കുമ്പോഴോ ആണ് വേലിയിലെ കമ്പി കുത്തിക്കയറിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കര്‍ണ്ണാടക സ്വദേശിയായ സുഹിത് എന്ന ഈ വിദ്യാര്‍ത്ഥിയുടെ വയറില്‍ കമ്പി കുത്തിക്കയറുകയായിരുന്നു. വയറില്‍ ആഴത്തിലുള്ള രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും അതിരാവിലെ 5.25 ന് റാഡ്ക്ലിഫ് ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേക്കും സുഹിത് മരണമടഞ്ഞിരുന്നു. ക്ലൈവ് ബൂത്ത് സ്റ്റുഡന്റ് വില്ലേജിന്റെ അതിര്‍ത്തിയിലുള്ള കുക്കൂ ലയ്നില്‍ നടന്ന ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ തങ്ങളുടെ വിദ്യാര്‍ത്ഥിയായ സുഹിത് മഹേന്ദ്ര മരണമടഞ്ഞു എന്ന് യൂണീവേഴ്സിറ്റിയും സ്ഥിരീകരിച്ചിരുന്നു.

Related Articles

Back to top button