KeralaLatest

ലാ കോളേജില്‍ അതിഥി അദ്ധ്യാപക ഒഴിവ്

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: എറണാകുളം ഗവ. ലാ കോളേജില്‍ ഈ അദ്ധ്യയന വര്‍ഷത്തില്‍ മലയാളം, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളില്‍ ഒന്നു വീതവും കൊമേഴ്‌സില്‍ രണ്ടും അതിഥി അദ്ധ്യാപകരുടെ ഒഴിവുണ്ട്. എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തില്‍ ഗസ്റ്റ് അദ്ധ്യാപക പാനലില്‍ രജിസ്റ്റര്‍ ചെയ്ത യു.ജി.സി മാനദണ്ഡമനുസരിച്ച്‌ നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും പകര്‍പ്പും സഹിതം അഭിമുഖത്തിന് ഹാജരാവണം.
18 ന് രാവിലെ 11 ന് ഹിന്ദി, 12 ന് ഇംഗ്ലീഷ് , 19 ന് രാവിലെ 11 ന് കൊമേഴ്‌സ്, 12 ന് മലയാളം.

Related Articles

Back to top button