AlappuzhaKeralaLatest

തമ്പകച്ചുവട് ബ്രാഞ്ചില്‍ വി.എസ്.എന്‍.കെ.യുടെ ആഭിമുഖ്യത്തില്‍ സംയുക്ത പൊതുയോഗം നടന്നു.

“Manju”

ആലപ്പുഴ: ശാന്തിഗിരി ആശ്രമം, തമ്പകച്ചുവട് ബ്രാഞ്ചിൽ ഇന്ന് (15.08.2023 ചൊവ്വാഴ്ച ) രാവിലെ 10 ന് ഏരിയയിലെ നാല് ഡിവിഷനുകളുടെയും സംയുക്ത പൊതുയോഗം നടന്നു. ശാന്തിഗിരി ആശ്രമം, ആലപ്പുഴ ഏരിയ ( സിറ്റി) ഇൻചാർജ്ജ് സ്വാമി ജഗത് രൂപൻ ജ്ഞാന തപസ്വി മഹനീയ സാന്നിധ്യമായിരുന്നു. ശാന്തിഗിരി ആശ്രമം തമ്പകച്ചുവട് ബ്രാഞ്ച് ഡെപ്യൂട്ടി മാനേജർ (ഓപ്പറേഷൻസ് ) വേണുഗോപാൽ കെ. എൻ സ്വാഗതം ആശംസിച്ച ചടങ്ങിന് ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം ഡെപ്യൂട്ടി ജനറൽ കൺവീനർ (സർവീസസ് ) മനോഹരൻ നന്ദികാട് അധ്യക്ഷത വഹിച്ചു.

തുടർന്ന് ഡിവിഷൻ പ്രതിനിധികൾ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. അതോടൊപ്പം മുതിർന്ന അംഗങ്ങൾ തങ്ങളുടെ അനുഭവവും യോഗത്തിൽ പങ്ക് വച്ചു.

 

Related Articles

Back to top button