KeralaLatestThiruvananthapuram

ബുധനാഴ്ച മദ്യശാലകൾ തുറക്കും

“Manju”

വൈശാഖ്.ആർ

തിരുവനന്തപുരം∙ വെർച്വൽ ക്യൂ വഴി പ്രത്യേക കൗണ്ടറുകളിലൂടെ പാഴ്സലായി മദ്യം വിതരണം ചെയ്യുന്നതിന് 540 ബാറുകളും 212 ബിയർ വൈൻ പാർലറുകളും സര്‍ക്കാരിനെ താൽപര്യം അറിയിച്ചു. ബുധനാഴ്ച മദ്യശാലകൾ തുറക്കാനാണ് സർക്കാർ തീരുമാനം. അപ്പോഴേക്കും കൂടുതൽ ബാർ ബിയർ വൈൻ പാർലറുകൾ മദ്യ വിതരണത്തിന് സന്നദ്ധരാകുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ.ബവ്റിജസ് കോർപ്പറേഷന് ബാറുകളും ബിയർ വൈൻ പാർലറുകളും നൽകേണ്ട വിവരങ്ങളുടെ മാതൃക ബവ്കോ സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങൾ പൂരിപ്പിച്ച് ബവ്കോയുടെ ഔദ്യോഗിക മെയിൽ ഐഡിയിൽ അറിയിക്കണം. ബാറുകളിലും ബിയർ വൈൻ പാർലറുകളിലും പാഴ്സൽ വിൽപന പരിമിതമായ കാലത്തേക്കു മാത്രമായിരിക്കും.ബവ്കോയ്ക്കും കൺസ്യൂമർഫെഡിനും 301 ഷോപ്പുകളാണുള്ളത്. 316 ത്രീസ്റ്റാർ ഹോട്ടലും, 225 ഫോർ സ്റ്റാർ ഹോട്ടലും 51 ഫൈവ് സ്റ്റാർ ഹോട്ടലുമാണ് സംസ്ഥാനത്തുള്ളത്. ഹെറിറ്റേജ് വിഭാഗത്തിൽപ്പെടുന്ന 11 ഹോട്ടലുകളും 359 ബിയർ വൈൻ പാർലറുകളുമുണ്ട്. ഏറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ബാറുകളുള്ളത്.

Related Articles

Back to top button