IndiaLatest

ഫാഷൻ ഗോൾഡ് തട്ടിപ്പ് ; നിക്ഷേപകർ വീണ്ടും സമരത്തിലേക്ക്

“Manju”

കാസർഗോഡ്: കാസർഗോഡ് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലെ നിക്ഷേപകർ വീണ്ടും സമരത്തിലേക്ക്. കേസിലെ എല്ലാ ഡയറക്ടർമാരെയും അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. നിലവിൽ പുരോഗമിക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും ആരോപണമുണ്ട്.
തട്ടിപ്പിന് ഇരയായ എല്ലാവരുടെയും പണം തിരികെ ലഭിക്കാൻ സമരവും, നിയമപരമായ ഇടപെടലും ശക്തമാക്കാനും നിക്ഷേപകർ തീരുമാനിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ ലീഗ് നേതൃത്വം ഇടപെട്ട് ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് നിക്ഷേപകർ പറയുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് എട്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ നാലു പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ജ്വല്ലറിയിലെ എല്ലാ ഡയറക്ടർമാരെയും അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
ജ്വല്ലറി ചെയർമാനും മഞ്ചേശ്വരം മുൻ എം.എൽ.എയുമായ എം.സി കമറുദ്ദീൻ, മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങൾ എന്നിവരിൽ കേസ് ഒതുക്കിത്തീർക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും നിക്ഷേപകർ ആരോപിച്ചു. ഇത് സംബന്ധിച്ച് നിക്ഷേപകർ കണ്ണൂർ റൂറൽ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം ഡയറക്ടർമാരുടെ വീട്ടുപടിക്കൽ വരെ നീട്ടാനാണ് നിക്ഷേപകരുടെ തീരുമാനം.

Related Articles

Back to top button