KeralaLatest

പാലാ ജനറല്‍ ആശുപത്രിക്ക് കെ എം മാണിയുടെ പേര്

“Manju”

 

തിരുവനന്തപുരം: പാലാ ജനറൽ ആശുപത്രിക്ക് മുൻ മന്ത്രി കെ എം മാണിയുടെ പേര് നൽകും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
നേരത്തെ പാലാ ബൈപ്പാസ് റോഡിനും കെ എം മാണിയുടെ പേര് നൽകിയിരുന്നു. കഴിഞ്ഞ വർഷം എൽഡിഎഫ് സർക്കാരാണ് ബൈപ്പാസിന് മാണിയുടെ പേര് നൽകിയത്. മാണിയുടെ സ്വപ്ന പദ്ധതിയായിരുന്നു ബൈപ്പാസ് റോഡ്. 1964 മുതൽ 2019 വരെ പാലാ നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായിരുന്നു കെ.എം. മാണി.

Related Articles

Back to top button