KeralaLatest

പ്രഹ്ലാദ് മോദി കേരളത്തിൽ

“Manju”

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇളയ സഹോദരൻ പ്രഹ്ലാദ് കേരളത്തിൽ. തന്റെ പ്രിയ സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് കേരളത്തിലെത്തിയതെന്നും കേരളത്തിലെ ഗരം മസാലയെക്കുറിച്ച് കേട്ടിരുന്നുവെന്നും മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി പറഞ്ഞു.
പ്രഹ്ലാദ് മോദിയുടെ നാലാമത്തെ കേരള സന്ദർശനമാണിത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മൂന്ന് തവണ ദർശനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്മിദേവിയുടെ നിധിയാണ് ഈ മണ്ണ്. കാണാൻ വളരെ മനോഹരമാണെന്നും കേരളീയർ സ്നേഹമുളളവരാണെന്നും പ്രഹ്ലാദ് മോദി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ കാര്യങ്ങളിലും ഭരണത്തിലും താൻ ഇടപെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button