IndiaKeralaLatest

ഡിസംബറോടെ എല്ലാ യുവാക്കള്‍ക്കും വാക്സിനേഷൻ

“Manju”

ദില്ലി; 95 ശതമാനം യുവാക്കള്‍ക്കും ഡിസംബറോട് വാക്സിന്‍ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍.അടുത്ത മാസം മുതല്‍ വാക്സിന്‍ പ്രതിസന്ധിയില്‍ അയവ് വരും.ഇതോടെ 18-44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ കൂടുതലായി നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
വര്‍ഷാവസാനത്തോടെ 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുക എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. വാക്സിന്‍ ലഭ്യതയ്ക്ക് അനുസരിച്ച്‌ മെയ് മാസത്തില്‍ 8.5 കോടി, ജൂണില്‍ 10 കോടി, ജൂലൈയില്‍ 15 കോടി, ഓഗസ്റ്റില്‍ 36 കോടി, സെപ്റ്റംബറില്‍ 50 കോടി, ഒക്ടോബറില്‍ 56 കോടി, നവംബറില്‍ 59 കോടി , ഡിസംബറില്‍ 65 കോടി എന്നിങ്ങനെ വാക്സിന്‍ നല്‍കാന്‍ ആകുമെന്നാണ് കണക്ക് കൂട്ടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
മെയ് മാസത്തില്‍ 60 ലക്ഷം സ്ഫുട്നിക് വാക്സിനുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷപ്പെടുന്നത്. ജൂണില്‍ ഒരു കോടി, ജൂലൈയില്‍ 2.5 കോടി, ഓഗസ്റ്റില്‍ 1.6 കോടി എന്നിങ്ങനെയും ലഭിക്കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡിന്റെ ലഭ്യത ജൂണില്‍ 6.5 കോടി, ജൂലൈയില്‍ 7 കോടി, ഓഗസ്റ്റില്‍ 10 കോടി, സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ 11.5 കോടി ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.കൊവാക്സിന്റേത് ജൂണില്‍ 2.5 കോടി, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ 7.5 കോടി, സെപ്റ്റംബറില്‍ 7.7 കോടി, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 10.2 കോടി, ഡിസംബറില്‍ 13.5 കോടി എന്നിങ്ങനെയും. വാക്സിന്‍ ലഭ്യത ഉയരുന്നതോടെ മുഴുവന്‍ പേര്‍ക്കും വാക്സിന്‍ ലക്ഷ്യം വേഗത്തില്‍ നിറവേറ്റാന്‍ സാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
അതേസമയം രാജ്യവ്യാപക കോവിഡ് വാക്സിനേഷന്‍ യജ്ഞത്തിലെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി ആകെ 18 കോടിയിലധികം വാക്സിന്‍ ഡോസുകള്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 18-44 വയസ്സിനും മധ്യേ പ്രായമുള്ള 3,28,216 പേര്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ട്.

Related Articles

Back to top button