KeralaKozhikodeLatest

തീര്‍ത്ഥയാത്രാ സംഘം കക്കോടി വിശ്വജ്ഞാനമന്ദിരത്തില്‍

“Manju”

കക്കോടി (കaഴിക്കോട്) : പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നിന്നും 12 സന്ന്യാസിനിമാരുടെ നേതൃത്വത്തില്‍ നടന്നുവരുന്ന തീര്‍ത്ഥയാത്ര ഇന്ന് ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിൽ. കോഴിക്കോട് ഏരിയ  ഹെഡ് സ്വാമി വന്ദനരൂപന്‍ ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ കക്കോടി ആശ്രമത്തില്‍ തീര്‍ത്ഥയാത്രാ സംഘത്തെ സ്വീകരിച്ചു. തീർത്ഥാടന യാത്രയുടെ ഭാഗമായി ശാന്തിഗിരി ആശ്രമം വള്ളിയായി ബ്രാഞ്ച്, നമ്പ്യാർകുന്ന് ബ്രാഞ്ച് എന്നിവിടങ്ങളിൽ സന്ദർശിച്ച ശേഷമാണ് സംഘം വിശ്വജ്ഞാനമന്ദിരത്തിൽ ഇന്നലെ എത്തി ചേർന്നത്.

ഈ മാസം 9 നാണ് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നിന്നും തീര്‍ത്ഥയാത്രയായി സന്ന്യാസിനിമാര്‍ യാത്ര ആരംഭിച്ചത്. ഇന്നലെ കോഴിക്കോട് ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിച്ചതിനു ശേഷം ആശ്രമത്തിൽ താമസിച്ച സംഘം ഇന്ന് രാവിലെ 8 മണിക്ക് കക്കോടി ബ്രാഞ്ചാ ശ്രമത്തിൽ നിന്ന് യാത്ര തിരിച്ച് ഉച്ചയോടെ ശാന്തിഗിരി ആശ്രമം തെയ്യാല ബ്രാഞ്ചിൽ എത്തിചേരും.  വൈകിട്ട് തെയ്യാല ആശ്രമത്തില്‍ വിശ്രമിക്കുന്ന തീര്‍ത്ഥയാത്രാ സംഘം 13 ന് തങ്ങാലൂര്‍ ആശ്രമത്തിലെത്തും. തങ്ങാലൂരില്‍ നിന്നും പോത്തന്‍കോട്ടേക്ക് 14 ന് തിരിക്കും.

ജനനി സൗമ്യ ജ്ഞാനതപസ്വിനി, ജനനി അജയ ജ്ഞാനതപസ്വിനി, ജനനി അനസൂയ ജ്ഞാന തപസ്വിനി, ജനനി അതിമായ ജ്ഞാനതപസ്വിനി, ജനനി സാത്വിക ജ്ഞാനതപസ്വിനി, ജനനി സ്നേഹരൂപ ജ്ഞാനതപസ്വിനി, ജനനി കമലരൂപ ജ്ഞാനതപസ്വിനി, ജനനി സ്വയംപ്രഭ ജ്ഞാനതപസ്വിനി, ജനനി അംബുജ ജ്ഞാനതപസ്വിനി, ജനനി പ്രിയംവദ ജ്ഞാനതപസ്വിനി, ജനനി പുഷ്പിത ജ്ഞാന തപസ്വിനി, ജനനി ജയപ്രിയ ജ്ഞാനതപസ്വിനി എന്നിവരാണ് തീര്‍ത്ഥയാത്രാ സംഘത്തിലുള്ളത്. ആര്‍ട്സ് & കള്‍ച്ചര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി.പ്രമോദ്, മാതൃമണ്ഡലം ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ ഡോ.പി.. ഹേമലത എന്നിവർ തീർത്ഥയാത്രാ സംഘത്തെ അനുഗമിക്കുന്നുണ്ട്.

Related Articles

Back to top button