Latest

ചൂണ്ടയിൽ കുടുങ്ങിയത് ഭീമൻ വൈറ്റ് സ്റ്റർജൻ; പ്രായം നൂറിന് മേലെ

“Manju”

പ്രായം കൂടിയ മത്സ്യത്തെ പിടിച്ച് മത്സ്യ തൊഴിലാളികൾ. കാനഡയിൽ ബ്രിട്ടീഷ് കൊളംബിയയിലെ മത്സ്യത്തൊഴിലാളികളാണ് 100 വയസ്സുള്ള മത്സ്യത്തെ പിടികൂടിയത്. പത്തടിയിലധികം നീളമുണ്ടായിരുന്നു ഈ ഭീമന് മത്സ്യ മുത്തശ്ശന്. വെളുത്ത നിറത്തിലുള്ള സ്റ്റർജൻ എന്ന മത്സ്യമാണ് തൊഴിലാളികളുടെ ചൂണ്ടയിൽ കുടുങ്ങിയത്. ഏക​ദേശം 317 കിലോ ​ഗ്രാം തൂക്കം ഇതിന് ഉണ്ടെന്നായിരുന്നു മത്സ്യതൊഴിലാളികൾ പറഞ്ഞത്.

സ്റ്റീവ് എക്‌ലണ്ടും മാർക്ക് ബോയ്‌സും കാന്നഡയിലെ ലിലൂറ്റ് നദിയിൽ ചൂണ്ടയിടുമ്പോഴായിരുന്നു ഭീമൻ മത്സ്യം കുടുങ്ങിയത്. മത്സ്യ വേട്ടക്കാരായ നിക്ക് മക്‌കേബ്, ടൈലർ സ്പീഡ് എന്നിവർക്കൊപ്പമാണ് പുതു മത്സ്യ വേട്ടക്കാരായ ഇവർ മത്സ്യബന്ധനത്തിന് പോയത്. മണിക്കുറുകളുടെ പരിശ്രമത്തിനൊടുവിലാണ് ഇവർ സ്റ്റർജൻ മത്സ്യത്തെ പിടികൂടിയത്. മത്സ്യത്തെ പിടികൂടുന്ന വീഡിയോയും സമൂഹമാദ്ധ്യമത്തിൽ ഇവർ പങ്ക് വെച്ചിട്ടുണ്ട്. പ്രായമായതിനാൽ ഇവയെ നദിയിലേയ്‌ക്ക് തന്നെ മത്സ്യ തൊഴിലാളികൾ തിരിച്ചയച്ചു.

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണ് വൈറ്റ് സ്റ്റർജൻ. 14 അടി വരെ നീളവും 1,500 പൗണ്ട്(680 കിലോ​ഗ്രാം) വരെ ഭാരവും ഇവയ്‌ക്ക് വെയ്‌ക്കും. ഫ്രേസർ റിവർ സ്റ്റർജിയൻ കൺസർവേഷൻ സൊസൈറ്റിയുടെ അഭിപ്രായത്തിൽ, വെള്ള സ്റ്റർജനുകൾക്ക് 150 വർഷത്തിലധികം ജീവിക്കാൻ കഴിയും.

Related Articles

Back to top button