KeralaLatest

കോവിഡ് പരിശോധന – സംസ്ഥാനത്തിന് മാതൃകയായി ഡെസിഗ്നേറ്റഡ് മൊബൈൽ കളക്ഷൻ ടീം

“Manju”

അഖിൽ ജെ എൽ

 

കോവിഡ് രോഗവ്യാപനം പരിശോധിക്കുന്നതിനായി ജില്ലയിൽ ആരംഭിച്ചിട്ടുള്ള ഡെസിഗ്നേറ്റഡ് മൊബൈൽ കളക്ഷൻ ടീമിൻ്റെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് മാതൃകയാകുന്നു.കോവിഡ് കെയർ സെൻ്ററുകളിലെത്തിയാണ് എറണാകുളം ജില്ലയിൽ ഡെസിഗ്നേറ്റഡ് മൊബൈൽ കളക്ഷൻ ടീം പ്രവർത്തിക്കുന്നത്. മെയ് ആദ്യവാരമാണ് ജില്ലയിൽ ഇൗ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഒരു ഡോക്ടർ, ഒരു മൈക്രോ ബയോളജിസ്റ്റ് എന്നിവർ അsങ്ങുന്നതാണ് സംഘം.

ഒരു ദിവസം 3500 രൂപയാണ് സംഘത്തിൻ്റെ പ്രവർത്തന ചിലവ് ആയി മാത്രം വേണ്ടി വരുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തി കോവിഡ് കെയർ സെൻ്ററുകളിൽ കഴിയുന്നവരിൽ രോഗവ്യാപന സാദ്ധ്യത കൂടുതലുള്ളവരിൽ നിന്നാണ് ആദ്യം സാമ്പിളുകൾ ശേഖരിക്കുന്നത്. രോഗലക്ഷണങ്ങളുള്ളവർ, സഞ്ചരിച്ച വിമാനത്തിൽ / കപ്പലിൽ ഉണ്ടായിരുന്നവർക്കോ, വിദേശത്ത് ഒപ്പം ഉണ്ടായിരുന്നവർക്ക്, രോഗം സ്ഥിരീകരിച്ചവർ,

എന്നിവർക്ക് മുൻഗണന നൽകിയാണ് സാമ്പിളുകൾ ശേഖരിക്കുന്നത്. പ്രതിദിനം അറുപത് സാമ്പിൾ വരെ ഇത്തരത്തിൽ ശേഖരിക്കാനുള്ള സൗകര്യമുണ്ട്.

ഇത് വരെ ജില്ലയിൽ കോവിഡ് നിർണയത്തിന് 4040 സാമ്പിൾ പരിശോധനകളാണ് നടത്തിയിട്ടുള്ളത്. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവർ, പോസിറ്റീവ് കേസുകളുമായി സമ്പർക്കം വന്നിട്ടുള്ളവർ, രോഗലക്ഷണങ്ങളുള്ളവർ, തുടങ്ങിയവരെയാണ് ഇതിൽ പ്രധാനമായി പരിശോധിക്കുന്നത്.

സമൂഹ വ്യാപനം പരിശോധിക്കുന്നതിനായി നടത്തുന്ന സെന്റിനൽ സർവേയുടെ ഭാഗമായി 445 സാമ്പിളുകൾ ഇത് വരെ ശേഖരിച്ചു. 7 വിഭാഗങ്ങളിൽ നിന്നും ‘ എടുക്കുന്ന സാമ്പിളുകൾ ആണിവ. ഇത് കൂടാതെ സാമൂഹിക വ്യാപനം കണ്ടെത്തുന്നതിനായി നടത്തുന്ന ഓഗ്‌മെന്റെഡ് സാമ്പിൾ പരിശോധനയുടെ ഭാഗമായി 158 സാമ്പിളുകളും ഇത് വരെ പരിശോധിച്ചു. 10 വിഭാഗം ആളുകളിൽ നിന്നാണിത് പ്രകാരം സാമ്പിൾ ശേഖരിക്കുന്നത്. ഈ രണ്ട് വിഭാഗങ്ങളിൽ നിന്നും ഇത് വരെ പോസിറ്റീവ് കേസുകളൊന്നും ലഭിച്ചിട്ടില്ല.

ഇത് കൂടാതെ ജില്ലയിൽ CBNAAT (Cartridge Based Nuclic Acid Amplification Test) വഴി 197 സാമ്പിളുകളും പരിശോധിച്ചു. എല്ലാ സാമ്പിൾ പരിശോധനകളും സൗജന്യമായി ആണ് ചെയ്തു വരുന്നത്.

സാമ്പിൾ പരിശോധനയ്ക്കായി ഐ.സി.എം.ആർ അനുമതി ലഭിച്ചിട്ടുള്ള ജില്ലയിലെ 3 സ്വകാര്യ ലാബുകൾ വഴി ജില്ലയിലെ മാത്രം ശരാശരി 80 സാമ്പിളുകൾ പരിശോധന നടത്തുന്നുണ്ട്. ഇവയിൽ നിന്നും ഇത് വരെ പോസിറ്റീവ് കേസുകൾ ഒന്നും ലഭിച്ചിട്ടില്ല.

Related Articles

Back to top button