IndiaLatest

വോട്ടെടുപ്പിനായി ഗവര്‍ണര്‍ ഉടന്‍ സഭ വിളിക്കും

“Manju”

ഭരണ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പിനായി ഗവര്‍ണര്‍ ഉടന്‍ സഭ വിളിച്ചു ചേര്‍ക്കും.ഈയാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി നേതൃത്വം ഇന്നലെ രാത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു.ദില്ലിയില്‍ ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം മടങ്ങിയെത്തിയ ദേവേന്ദ്ര ഫഡ് നാവിസ് സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ അടക്കമുള്ള നേതാക്കളോടൊപ്പമാണ് രാജ് ഭാവനില്‍ എത്തിയത്. 8 സ്വതന്ത്ര എംഎല്‍എമാരും ഗവര്‍ണര്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ടെന്ന് ഫട്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു. വിമത എംഎല്‍എമാര്‍ വ്യാഴാഴ്ച രാവിലെ മുംബൈയിലെത്തിയേക്കും എന്നാണ് സൂചന. സഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് ഉദ്ധവ് പക്ഷത്തിന്റെ തീരുമാനം. വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നതില്‍ അന്തിമ തീരുമാനം വരും വരെ വിശ്വാസവോട്ടെടുപ്പ് നടത്തരുതെന്ന് വാദിക്കും. അതേസമയം ബിജെപി കോര്‍ കമ്മറ്റി യോഗം ഇന്ന് മുംബൈയില്‍ നടക്കും.

Related Articles

Back to top button