KeralaLatest

ഇന്നു മുതല്‍ ആന്റിജന്‍ ടെസ്റ്റ്; അര മണിക്കൂറിനുള്ളില്‍ ഫലം

“Manju”

ശ്രീജ.എസ്

തൃശൂര്‍: കോവിഡ് രോഗവ്യാപനത്തിന്റെ സ്ഥിതി അറിയുന്നതിന് തൃശൂര്‍ ജില്ലയില്‍ ഇന്നു മുതല്‍ ആന്റിജന്‍ പരിശോധന നടത്തും. കുന്നംകുളം, ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റികളിലാണ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുക. 1500 കിറ്റുകളാണ് ഇതിനുവേണ്ടി ജില്ലയ്ക്ക് ലഭിച്ചത്.

കോവിഡ് പരിശോധനയ്ക്കുള്ള ആന്‍ന്റിജന്‍ ടെസ്റ്റ് കൃത്യത ഉറപ്പാക്കുന്നതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗ വ്യാപനം തടയുന്നതിന് ഈ ടെസ്റ്റ് സഹായിക്കും. സമ്പര്‍ക്കം വഴി രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ കുറഞ്ഞ സമയത്ത് പരിശോധനാഫലം ലഭ്യമാക്കാന്‍ സാധിക്കുന്നു എന്നതിനാല്‍ കോവിഡ് വ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തും. ഐ സി എം ആറും, എ ഐ ഐ എം എസും ആന്റിജന്‍ ടെസ്റ്റിന്റെ കൃത്യത ഉറപ്പാക്കിയിട്ടുണ്ട്. മൂക്കില്‍ നിന്നും സ്രവം എടുത്തുള്ള ലളിതമായ പരിശോധനയാണിത്. 30 മിനിറ്റിനുള്ളില്‍ ഫലം ലഭിക്കുന്നു എന്നതാണ് പ്രത്യേകത. ടെസ്റ്റിന് 99.3 മുതല്‍ 100 %വരെ കൃത്യത ഉണ്ടെന്ന് ഐ സി എം ആര്‍ സാക്ഷ്യപ്പെടുത്തുന്നു.

Related Articles

Back to top button