KeralaLatest

സാഹിത്യകാരൻ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു

“Manju”
ഗുരുവായൂര്‍: ഭക്തിഗാനങ്ങള്‍കൊണ്ട് ആസ്വാദകലോകത്തെ തഴുകിയ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (86) അന്തരിച്ചു. ഞായറാഴ്ച രാത്രി പത്തേമുക്കാലോടെ തൃശ്ശൂര്‍ അമല ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. ഗുരുവായൂര്‍, ചൊവ്വല്ലൂര്‍ ക്ഷേത്രങ്ങളിലെ പാരമ്പര്യ കഴകപ്രവൃത്തിയുള്ള ഗുരുവായൂര്‍ ചൊവ്വല്ലൂര്‍ വാരിയത്ത് കുടുംബാംഗമാണ്.
ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നടന്‍, ഹാസ്യസാഹിത്യകാരന്‍, നാടകകൃത്ത്, കലാനിരൂപകന്‍ എന്നിങ്ങനെ സാഹിത്യലോകത്ത് തന്റേതായ വ്യക്തിമുദ്രചാര്‍ത്തിയ പ്രതിഭയായിരന്നു ചൊവ്വല്ലൂര്‍. 1936-ല്‍ കൊടുങ്ങല്ലൂര്‍ കാവില്‍ വാരിയത്ത് ശങ്കുണ്ണിവാര്യരുടെയും ചൊവ്വല്ലൂര്‍ വാരിയത്ത് പാറുക്കുട്ടി വാരസ്യാരുടെയും മകനായി ജനിച്ചു. ഭാര്യ: തൃശ്ശിലേരി വാരിയത്ത് സരസ്വതി. മക്കള്‍: ഉഷ, ഉണ്ണികൃഷ്ണന്‍ (ഇരുവരും ലണ്ടന്‍).മരുമക്കള്‍: പരേതനായ സുരേഷ് ചെറുശ്ശേരി, ഗീത (ലണ്ടന്‍). സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് വീട്ടുവളപ്പില്‍.

Related Articles

Back to top button