InternationalLatest

ഭിന്നശേഷിക്കാര്‍ക്കുളള ലോകകപ്പ് വരുന്നു

“Manju”

ദോഹ: ഖത്തര്‍ 2022 ലോകകപ്പിനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഭിന്നശേഷിക്കാരായ ആരാധകരെ സ്വീകരിക്കാന്‍ ഖത്തര്‍ പൂര്‍ണശേഷിയില്‍ തയാറാണെന്ന് സാമൂഹ്യ വികസന, കുടുംബ വിഭാഗം മന്ത്രി മര്‍യം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്നദ്.ഓട്ടിസംബാധിതരായ ഫുട്ബാള്‍ ആരാധകര്‍ക്കായി ഭൂരിഭാഗം സ്റ്റേഡിയങ്ങളിലും പ്രത്യേക സെന്‍സറി റൂമുകളും അനുബന്ധ സൗകര്യങ്ങളും സംഘാടകര്‍ തയാറാക്കിയിട്ടുണ്ടെന്നും മര്‍യം അല്‍ മിസ്നാദ് കൂട്ടിച്ചേര്‍ത്തു. ഷെറാട്ടന്‍ ഹോട്ടലില്‍ അറബ് ലീഗ് സെക്രട്ടേറിയറ്റുമായി സഹകരിച്ച്‌ മന്ത്രാലയം സംഘടിപ്പിച്ച സെക്കന്‍ഡ് വര്‍ക്ക്ഷോപ് ഓണ്‍ അറബ് ക്ലാസിഫിക്കേഷന്‍ ഫോര്‍ ഡിസേബിലിറ്റീസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഭിന്നശേഷിക്കാരായ ഫുട്ബാള്‍ ആരാധകരെ സ്വീകരിക്കുന്നതിനായുള്ള തയാറെടുപ്പിലായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ഏറ്റവും മികച്ച പ്രവേശനം സാധ്യമാക്കുന്ന പ്രഥമ ചാമ്പ്യന്‍ഷിപ് കൂടിയാവും ഖത്തറിലേത്. പൂര്‍ണശേഷിയില്‍ ഭിന്നശേഷിക്കാരായ കളിേപ്രമികളെ സ്വീകരിക്കാന്‍ ഖത്തര്‍ തയാറെടുത്തുകഴിഞ്ഞുവെന്നും സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button