KeralaLatest

ഗ്രോബാഗുകളുടെ വിതരണോൽഘാടനം നടന്നു

“Manju”

എസ്. സേതുനാഥ്‌ മലയാലപ്പുഴ

കേരള മുനിസിപ്പൽ ആന്റ് കോർപറേഷൻ സ്റ്റാഫ് യൂണിയനും കണ്ടിജന്റ് വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) വും ചേർന്ന് സംസ്ഥാനത്താകെ രണ്ടര ലക്ഷം ഗ്രോബാഗുകൾ നൽകുന്നതിന്റെ വിതരണോത്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി.മൊയ്തീൻ നിർവഹിച്ചു തിരു.നഗരസഭാ മേയർ കെ.ശ്രീകുമാർ, പ്രശസ്ത സിനിമാ താരം ഇന്ദ്രൻസ് ,നഗരസഭ ചെയർപേഴ്സൺമാരായ വഞ്ചിയൂർ ബാബു, എസ്.പുഷ്പലത, ഐ.പി.ബിനു. കൗൺസിലർ വിദ്യാമോഹൻ, കൃഷി ഓഫീസർ ബിനു ലാൽ, കെ.എം സി.എസ്.യു വൈസ് പ്രസിഡന്റ് എ.ബി വിജയകുമാർ, സെക്രട്ടറിയേറ്റ് അംഗമായ എസ്.എസ്.മിനു, ജില്ലാ സെക്രട്ടറി എം.മനാജ്, യുണിറ്റ് സെക്രട്ടറി എസ്.സജീവ്, ബി.ബോബൻ തുടങ്ങിയവർ പങ്കെടുത്തു
.മോഡൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി എസ്.നിരഞ്ജൻ തയ്യാറാക്കിയ മാസ്ക്കുകൾ മന്ത്രി.എ.സി മൊയ്തീൻ ഏറ്റുവാങ്ങി.പരിപാടിയിൽ കണ്ടിജന്റ് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി കണ്ണം മൂല വിജയൻ, അധ്യക്ഷനായി, കെ.എം സി.എസ്.യു ജനറൽ സെക്രട്ടറി പി. സുരേഷ് സ്വാഗതം പറഞ്ഞു
ലോക്ക് സൗൺ കാലത്ത് കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ.
തിരുവനന്തപുരം നഗരപരിധിയിൽ 25000 ‘ ഗ്രോബാഗുകൾ സ്ഥാപിക്കുന്നതിന്റെ പ്രവർത്തനമാണ് നടക്കുന്ന ത്. തൈക്കാട് മോഡൽ എൽ പി സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത് കെ.എം.സി.എസ് യു വിന്റെയും തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ കണ്ടിജന്റ് വർക്കേഴ്സ് അസോസിയേഷൻ (സി. ഐ.ടി.യു)വിന്റെയും പ്രവർത്തകരാണ് . നഗരസഭയിലെ ജീവനക്കാർക്കാണ് ഗ്രോബാഗുകൾ നൽകുന്നത്.. ആവശ്യമുള്ള ജീവനക്കാരുടെ വീട്ടിൽ ഗ്രോബാഗ് എത്തിച്ച് പച്ചക്കറിതൈ നട്ടു നൽകും തിരു.നഗരസഭയുടെ തുമ്പൂർമൂഴി എയ്റോബിക്ക് കം പോസ്റ്റ് യൂണിറ്റുകളിലെ വളം ഉപയോഗിച്ചാണ് ഗ്രോബാഗ് തയ്യാറാക്കുന്നത്. കൃഷി വിദഗ്ധനായ ബിനു ലാലിന്റെ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ചാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത് ബുധനാഴ്ച മുതൽ ജീവനക്കാരുടെ വീടുകളിൽ ഗ്രോബാഗ് എത്തിച്ചു തുടങ്ങും

Related Articles

Back to top button