InternationalLatest

ഇന്ത്യയുടെ ഓസീസ് പര്യടനം നവംബര്‍ 27-ന്

“Manju”

ശ്രീജ.എസ്

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ മത്സരങ്ങളുടെ തിയതിയും വേദികളും ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയ കഴിഞ്ഞ ദിവസമാണ് ഈ മത്സരക്രമം പുറത്തുവിട്ടത്. ഇത് പ്രകാരം നവംബര്‍ 27-നാണ് പര്യടനത്തിലെ ആദ്യ മത്സരം നടക്കുക.

മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും നാല് ടെസ്റ്റുമടങ്ങിയതാണ് ഇന്ത്യയുടെ ഓസീസ് പര്യടനം. നവംബര്‍ 27-ന് സിഡ്നി ക്രിക്കറ്റ് ​ഗ്രൗണ്ടില്‍ നടക്കുന്ന ഏകദിനമത്സരത്തോടെയാണ് പര്യടനത്തിന് തുടക്കമാകുക. 29-ന് അതേ ​ഗ്രൗണ്ടില്‍ തന്നെ രണ്ടാം ഏകദിനം നടക്കും. ഡിസംബര്‍ രണ്ടിന് ഓവലിലാണ് മൂന്നമത്തേയും അവസാനത്തേയും ഏകദിനം അരങ്ങേറുക. ഈ മൂന്നും ഡേ-നൈറ്റ് മത്സരങ്ങളാകും.

ഡിസംബര്‍ നാലിന് ഓവലിലാണ് ആദ്യ ടി20 അരങ്ങേറുക. ആറിനും എട്ടിനും അടുത്ത രണ്ട് ടി20 മത്സരങ്ങള്‍ നടക്കും. ഈ രണ്ട് പോരാട്ടങ്ങള്‍ക്കും സിഡ്നിയാണ് വേദിയാകുക. ടി20 മത്സരങ്ങള്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.40-നാണ് തുടങ്ങുക. ഏകദിനമത്സരങ്ങളാകട്ടെ രാവിലെ 9.10 നും.

ഡിസംബര്‍ 17-ന് അഡ്ലെയിഡിലാണ് ആദ്യ ടെസ്റ്റ് നടക്കുക. ഇത് ഡേ-നൈറ്റ് മത്സരമാണ്. ക്രിസ്മസിന് പിറ്റേന്ന് മെല്‍ബണിലാണ് രണ്ടാം ടെസ്റ്റ്. ജനുവരി ഏഴിന് സിഡ്നിയില്‍ മൂന്നാമത്തെ മത്സരം സിഡ്നിയിലും ജനുവരി 15-ന് നാലാം ടെസ്റ്റ് ​ഗാബയിലും അരങ്ങേറും.

Related Articles

Back to top button