IndiaLatest

ആര്‍ച്ച്‌ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

“Manju”

ന്യൂഡല്‍ഹി: സിബിസിഐയുടെ പുതിയ പ്രസിഡന്‍റ് ആര്‍ച്ച്‌ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, .ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ക്കൊപ്പമാണ് ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്.

മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച ആവശ്യം അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. ഇതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടുനിന്നു.

Related Articles

Back to top button