IndiaLatest

എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ബ്രാഞ്ചുകൾ തുടങ്ങും

“Manju”

ഡൽഹി: ദേശീയ അന്വേഷണ ഏജൻസിയെ(എൻഐഎ) അധികാരങ്ങൾ വർദ്ധിപ്പിച്ച് ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാർ. ദേശീയ അന്വേഷണ ഏജൻസിക്ക് വിശാല അധികാരം നൽകിയിട്ടുണ്ടെന്നും 2024-ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ബ്രാഞ്ചുകൾ തുടങ്ങുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റായ്പൂർ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

അന്താരാഷ്‌ട്ര തലത്തിൽ ഒരു പ്രധാന അന്വേഷണ ഏജൻസിയായി എൻഐഎ ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഒരു ചെറിയ തകർച്ചയ്ക്ക് ശേഷം, ഏജൻസി അതിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചു’ എന്ന് അമിത് ഷാ പറഞ്ഞു. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ ഫലപ്രദമായി നേരിടേണ്ടത് സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും കൂട്ടായ ഉത്തരവാദിത്വമാണ്. 2019-ന് ശേഷം ജമ്മു കശ്മീരിലേക്ക് 57,000 കോടി രൂപയുടെ നിക്ഷേപം വന്നിട്ടുണ്ട്.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ തീവ്രവാദ കേസുകൾ 34 ശതമാനത്തോളം കുറഞ്ഞു. ജമ്മു കശ്മീരിൽ സുരക്ഷാ സേനയിലെ അംഗങ്ങൾ കൊല്ലപ്പെടുന്നതിൽ 64 ശതമാനത്തോളം കുറവുണ്ടായി. സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ 90 ശതമാനം കുറവുണ്ടായെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വളർച്ചയ്‌ക്ക് തടസ്സം സൃഷ്ടിക്കുന്ന സംഘടനകൾക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഭീകരവാദത്തോടും അനുബന്ധ കുറ്റകൃത്യങ്ങളോടും മോദി സർക്കാരിന് സഹിഷ്ണുതയില്ലാത്ത നയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button