LatestThiruvananthapuram

കുട്ടികള്‍ക്കായി നിപ ചികിത്സാ സൗകര്യങ്ങളൊരുക്കി ആരോഗ്യവകുപ്പ്‌

“Manju”

തിരുവനന്തപുരം ;കേരളത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക നിപ ചികിത്സാ സൗകര്യങ്ങള്‍ ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തി. മസ്തിഷ്കജ്വര ലക്ഷണങ്ങളോടെ ആശുപത്രികളില്‍ എത്തുന്ന കുട്ടികളില്‍ നിപ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

കുട്ടികളില്‍ നിപ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ നിരീക്ഷണം നടത്തുകയാണ് ആരോഗ്യവകുപ്പ്. അപസ്മാരം, മസ്തിഷ്ക ജ്വരം തുടങ്ങിയ ലക്ഷണങ്ങളോടെ എത്തുന്ന കുട്ടികളില്‍ നിര്‍ബന്ധമായും നിപ പരിശോധന നടത്തണമെന്ന് എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കി. തിരുവനന്തപുരം എസ്‌എടി ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണകേന്ദ്രം എന്നിവിടങ്ങളില്‍ പ്രത്യേക നിപ വാര്‍ഡ് തുറക്കുകയും ചെയ്തു.

Related Articles

Back to top button