InternationalLatest

ക്ലൈമാക്സില്‍ കുവൈത്ത്

“Manju”

മസ്കത്ത്​: അവസാന നിമിഷം വരെ ആവേശം നിലനിന്ന ഏഷ്യ കപ്പ്​ ​ക്രിക്കറ്റ്​ യോഗ്യതമത്സരത്തില്‍ യു.എ.ഇക്കെതിരെ കുവൈത്തിന്​ ഒരു വിക്കറ്റ്​ ജയം.ആദ്യം ബാറ്റ്​ ചെയ്ത യു.എ.ഇ നിശ്ചിത 20 ഓവറില്‍ അഞ്ചു​ വിക്കറ്റ്​ നഷ്ടത്തില്‍ 173 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കുവൈത്ത്​ ഒരു പന്ത്​ ബാക്കിനില്‍ക്കേ ഒമ്ബതു​ വിക്കറ്റ്​ നഷ്ടത്തില്‍ 177 റണ്‍സെടുത്തു. ടോസ്​ നേടിയ കുവൈത്ത്​ ബൗളിങ്​​ രഞ്ഞെടുക്കുകയായിരുന്നു. യു.എ.ഇക്കു​വേണ്ടി ചിരാഗ്​ സൂരി 88 (61), മുഹമ്മദ്​ വസീം 35 (23), വൃത്യ അരവിന്ദ്​ 33 (29) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. കുവൈത്തിനുവേണ്ടി മലയാളി താരങ്ങളായ മുഹമ്മദ്​ ഷഫീഖ്​, ഷിറാസ്​ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ്​ വീതം വീഴ്ത്തി. സെയ്​ദ്​ മോനിബിനും​ ഒരു വിക്കറ്റുണ്ട്​. യു.എ.ഇയുടെ മലയാളി താരം ബാസില്‍ ഹമീദ്​ മികച്ച ബൗളിങ്​ പ്രകടനമാണ്​ കാഴ്ചവെച്ചത്​. 22 റണ്‍സ്​ വഴങ്ങി ബാസില്‍ മൂന്നു​ വിക്കറ്റ്​ വീഴ്ത്തി. അഹമ്മദ്​ റാസ, ജുനൈദ്​ സിദ്ദീഖ്​ എന്നിവര്‍ക്ക്​ ഓരോ വിക്കറ്റ്​ വീതമുണ്ട്​. കുവൈത്തിന്‍റെ രവീജ സന്ദാരുവന്‍ 34 റണ്‍സും മീത്​ ഭവ്​സര്‍ 27 റണ്‍സും മലയാളി താരം എഡിസണ്‍ സില്‍വ 25 റണ്‍സുമെടുത്തു. എഡിസന്‍ സില്‍വയാണ്​ കളിയിലെ താരം.

Related Articles

Back to top button