IndiaLatest

മെഡിക്കല്‍ കോളജിന്റെ പേര് ‘നരേന്ദ്ര മോദി’ എന്നാക്കി നഗരസഭ

“Manju”

അഹമ്മദാബാദിലെ എംഇടി മെഡിക്കല്‍ കോളജിന്റെ പേര് മാറ്റാന്‍ നിര്‍ദേശം നല്‍കി നഗരസഭ. പ്രധാനമന്ത്രിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ‘നരേന്ദ്ര മോദി മെഡിക്കല്‍ കോളേജ്’ എന്ന പേരാണ് കോളജ് അധികൃതര്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് നല്‍കിയത്. ഇത് സംബന്ധിച്ച്‌ ഇന്ന് ചേര്‍ന്ന സമിതി യോഗത്തില്‍ തീരുമാനമായി.

പി ജി കോഴ്‌സുകളാണ് മെഡിക്കല്‍ കോളജ് നല്‍കുന്നത്. സെപ്തംബര്‍ 14ന് ചേര്‍ന്ന എഎംസി എക്‌സിക്യൂട്ടീവ് മീറ്റിങില്‍ കോളജിന്റെ പേര് നരേന്ദ്ര മോദി കോളജ് എന്ന് മാറ്റാന്‍ ഐക്യകണ്‌ഠേനെ തീരുമാനിക്കുകയായിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി മീറ്റിങില്‍ കോളേജ് നല്‍കിയ പേര് അംഗീകരിക്കുകയും ചെയ്തു. മണിനഗറിലെ എല്‍ജി ആശുപത്രി കോമ്പൌണ്ടിലുളള മെഡിക്കല്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലാണ് എംഇടി മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലമായിരുന്നു മണിനഗര്‍. സെപ്തംബര്‍ 17ന് ആണ് പ്രധാനമന്ത്രിയുടെ 72ാം ജന്മദിനം. നേരത്തെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ചീറ്റപ്പുലികളെ തുറന്നുവിടാന്‍ തീരുമാനമായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ എത്തിക്കുന്നത്.

Related Articles

Back to top button