IndiaLatest

ഹോട്ടലില്‍ സര്‍വീസ് ചാര്‍ജ് തടയാന്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

“Manju”

ന്യൂഡല്‍ഹി: റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് തടയാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ നിര്‍ബന്ധപൂര്‍വം പണം ഈടാക്കിയാല്‍ ജില്ലാ കളക്ടര്‍ക്കോ, ദേശീയ ഉപഭോക്തൃ ഹെല്‍പ്‌ലൈനിലോ പരാതിപ്പെടാം. ഹോട്ടലുകളില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്, നിയമവിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിട്ടുണ്ട്.

ഹോട്ടലില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ ബില്ലില്‍ നിന്ന് സര്‍വീസ് ചാര്‍ജ് പിന്‍വലിക്കാന്‍ ഹോട്ടല്‍ അധികൃതരോട് ആവശ്യപ്പെടാം. അതല്ലെങ്കില്‍ ഈ അവസരത്തില്‍ ദേശീയ ഉപഭോക്തൃ ഹെല്‍പ്‌ലൈനായ 1915 ല്‍ പരാതിപ്പെടാം ഉപഭോക്താവിന് കണ്‍സ്യൂമര്‍ കമ്മീഷനില്‍ പരാതിപ്പെടുകയും https://www.e-daakhil.nic.in/ എന്ന പോര്‍ട്ടല്‍ വഴി പരാതി രജിസ്റ്റര്‍ ചെയ്യുകയും ചെയ്യാം. മാത്രമല്ല ഇവര്‍ക്ക്‌ ജില്ലാ കളക്ടര്‍ക്കോ, [email protected] എന്ന മെയില്‍ വിലാസമുപയോഗിച്ച്‌ സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിക്കോ പരാതി നല്‍കാനും സാധിക്കും.

ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം ഹോട്ടലുകള്‍ക്ക് ഉണ്ട്. എന്നാല്‍, ഈ അധികാരം ഹോട്ടലുകള്‍ ദുരുപയോഗം ചെയ്യരുതെന്നും കേന്ദ്രമന്ത്രി പിയുഷ്ഗോയല്‍ വ്യക്തമാക്കിയിരുന്നു. സേവനത്തിന് പണം നല്‍കണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്ന് ഉപഭോക്തൃകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി.

 

Related Articles

Back to top button