InternationalLatest

രണ്ട് വര്‍ഷത്തിനുള്ളില്‍ കോവിഡ് പടര്‍ന്നു പിടിക്കും ?

“Manju”

ഡല്‍ഹി: ഒമിക്രോണിനേക്കാളും ഡെല്‍റ്റയേക്കാളും വിനാശകാരിയായ കോവിഡിന്റെ വകഭേദം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.ഇംഗ്ലണ്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി ആണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്‍ഫ്ലുവന്‍സയ്ക്ക് സമാനമായ മരണഭീഷണി ഉയര്‍ത്തുന്ന വൈറസ്, നമ്മുടെ ജീവിതകാലം മുഴുവന്‍ നമ്മോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴും വ്യതിയാനം സംഭവിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് നമ്മുടെ ചുറ്റുപാടുകളുടെ ഭാഗമായി മാറുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

ചൈനയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് ക്രിസ് വിറ്റിയുടെ കണ്ടെത്തല്‍. കോവിഡ് ഇപ്പോഴും ഒരു മഹാമാരി തന്നെയാണെന്നും വെറുമൊരു പകര്‍ച്ചവ്യാധിയായി മാറിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിരവധി രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ നീക്കുന്നുണ്ടെങ്കിലും, ലോകം പഴയത് പോലെ ആയി എന്ന് കരുതുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു. കോവിഡ് ഭീഷണി അവസാനിച്ചു എന്ന് ഒരിക്കലും കരുതാനാകില്ലെന്ന് ക്രിസ് പറയുന്നു.

‘ഞങ്ങള്‍ക്ക് ഇനിയും സമയമുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വരാന്‍ സാധ്യതയുള്ള പുതിയ വകഭേദത്തെ കുറിച്ച്‌ കൃത്യമായ പഠനം നടത്താനുള്ള സമയമുണ്ട്. ഒമിക്രോണിനേക്കാള്‍ മോശമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഒരു പുതിയ വകഭേദം ലോകത്തിന് ഭീഷണിയായി വരാന്‍ സാധ്യതയുണ്ട്. മുന്‍കാല കൊറോണ വൈറസുകള്‍ക്ക് അനുസൃതമായി, മൂന്നില്‍ ഒരാളെ കൊല്ലുന്ന കൂടുതല്‍ മാരകമായ ഒരു വകഭേദം ആയിരിക്കും ഇത്’, ക്രിസ് വ്യക്തമാക്കി.

Related Articles

Back to top button