IndiaLatest

തമിഴ്നാട്ടിലെ ഗോത്ര വര്‍ഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ജഡ്ജിയായി ശ്രീപതി

“Manju”

തമിഴ്നാട്ടിലെ ഗോത്ര വര്‍ഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ജഡ്ജിയായി ശ്രീപതി എന്ന 23കാരി. തന്റെ പ്രസവം കഴിഞ്ഞ് രണ്ടാം ദിനം പരീക്ഷ എഴുതാനെത്തി ഒടുവില്‍ പരീക്ഷയും ജയിച്ച്‌ വനിതാ ജഡ്ജിയായി. ശ്രീപതിയെ അഭിനന്ദിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും രംഗത്തെത്തി. വലിയ സൗകരങ്ങളൊന്നും ഇല്ലാത്ത മലയോര ഗ്രാമത്തിലെ ഒരു ഗോത്ര സമുദായത്തില്‍ നിന്നെത്തി ഒരു പെണ്‍കുട്ടി ഈ നേട്ടത്തിലേക്ക് എത്തിയത് എന്നെ സന്തോഷിപ്പിക്കുന്നു സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

സാമൂഹ്യനീതി എന്ന വാക്ക് ഉച്ഛരിക്കാന്‍ പോലും മടിക്കുന്ന തമിഴ്നാട്ടിലുള്ള പലര്‍ക്കും ശ്രീപതിയുടെ വിജയമാണ് മറുപടി. ഡിഎംകെ സര്‍ക്കാരിന്റെ ദ്രവീഡിയന്‍ മോഡല്‍ പ്രകാരം തമിഴ് മീഡിയം വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ മുന്‍ഗണന നല്‍കുന്നതായും സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

തിരുവണ്ണാമലൈ ജില്ലയിലെ പുലിയൂര്‍ സ്വദേശിനിയായ ശ്രീപതി തന്റെ ഗ്രാമത്തില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ചെന്നൈയിലെത്തിയാണ് പരീക്ഷ എഴുതിയത്.

Related Articles

Back to top button