KeralaLatest

മൈക്ക് ഓപ്പറേറ്ററുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി

“Manju”

പത്തനംതിട്ട: നാടക രചനയും സംവിധാനവും അഭിനയവും ചിത്രമെഴുത്തും ജീവിതത്തിന്റെ ഭാഗമാക്കിയ യുവാവിന്റെ മൃതദേഹം സൗണ്ട് സിസ്റ്റം സൂക്ഷിക്കുന്ന കടമുറിക്കുള്ളില്‍ ജീര്‍ണിച്ചു തുടങ്ങിയ നിലയില്‍ കണ്ടെത്തി. വടശേരിക്കര കുമ്ബളാംപൊയ്ക മറ്റേക്കാട്ട് പടിഞ്ഞാറ്റേതില്‍ ബിനീഷി(42)ന്റെ മൃതദേഹമാണ് അദ്ദേഹം ചെയ്യുന്ന സ്ഥാപനത്തിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ ദുര്‍ഗന്ധം വമിച്ചതിന്റെ ഉറവിടം തേടി നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുമ്ബളാംപൊയ്ക റോയല്‍ സൗണ്ട്സില്‍ ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. ഇതേ സ്ഥാപനത്തില്‍ മൈക്ക് ഓപ്പറേറ്ററായിരുന്നുബിനീഷ്. ബുധനാഴ്ചയാണ് ഇയാളെ അവസാനമായി കണ്ടതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് റാന്നി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിമൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അമ്മയും സഹോദരിയും അടങ്ങുന്നതാണ് കുടുംബം. മൈക്ക് ഓപ്പറേറ്റര്‍ ജോലിക്ക് പുറമെയാണ് നാടകരംഗത്തും ചിത്രരചനാ മേഖലയിലും ബിനീഷ് പ്രവര്‍ത്തിച്ചിരുന്നത്.

Related Articles

Back to top button