LatestThiruvananthapuram

ഇ.പി.എഫ് നോമിനേഷൻ ; ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

“Manju”

പോത്തൻകോട് : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ അംഗങ്ങളായിട്ടുള്ളവര്‍ ഇ.നോമിഷൻ സമര്‍പ്പിക്കേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും തൊഴിലാളികളെ ബോധവത്ക്കരിക്കുന്നതിനായി ഇ.പി.എഫ് സംഘടിപ്പിക്കുന്ന ബോധവത്ക്കരണ ക്ലാസ് ശാന്തിഗിരി ആശ്രമം സ്പിരിച്ച്വല്‍സോണ്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പ്രൊവിഡന്റ് ഫണ്ട് ഉപഭോക്താക്കള്‍ക്ക് ഇ.പി.എഫ് നല്‍കുന്ന സേവനങ്ങള്‍ മീറ്റിംഗില്‍ വിശദീകരിച്ചു. കുടുംബത്തിലെ ഓരോഅംഗത്തിനും ഇ.പി.എഫ് നോമിനിയിനത്തില്‍ ലഭിക്കേണ്ട തുക സംബന്ധിച്ച് വ്യക്തമാക്കാവുന്നതാണ്. ഓണ്‍ലൈൻ പോര്‍ട്ടലില്‍ കയറി ഇ.നോമിനേഷൻ അത്യാവശ്യം കംപ്യൂട്ടര്‍ പരിചയമുള്ള ആര്‍ക്കും ചെയ്യാവുന്ന തരം ലളിതമാണെന്ന് മീറ്റിംഗ് വിശദീകരിച്ചു.

.പി.എഫ്. തിരുവനന്തപുരം റീജ്യണ്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാരായ വിജിത് കൃഷ്ണൻ.കെ., ടോജിൻ തോമസ് എന്നിവരാണ് ക്ലാസ് നയിച്ചത്. ആശ്രമം ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അഡീഷണല്‍ ജനറല്‍ മാനേജര്‍ പി.പി.രാമകൃഷ്ണൻ നേതൃത്വം നല്‍കിയ മീറ്റിംഗ് ശരത് ലാല്‍ പി.എസ്. കോര്‍ഡിനേറ്റ് ചെയ്തു. ഫിനാന്‍ ഡിപ്പാര്‍ട്ട്മെന്റ് സീനിയര്‍ മാനേജര്‍ സുധീന്ദ്ര തീര്‍ത്ഥൻ സ്വാഗതവും, എജ്യൂക്കേഷൻ ഡിപ്പാര്‍ട്ട്മെന്റ് സീനിയര്‍ മാനേജര്‍ സജീവൻ എടക്കാടൻ കൃതജ്ഞതയും രേഖപ്പെടുത്തി.

എംപ്ലോയീസില്‍ നിന്നും ഇ.പി.എഫ്.ലേക്ക് പിടിക്കുന്ന തുക നോമിനിയില്ലാത്തതിനാല്‍ ഗുണഭോക്താവിന് കിട്ടാതെ ലാപ്സായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതിനാലാണ് ഭാരത സര്‍ക്കാര്‍ ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജനയുടെ കീഴില്‍ അവയര്‍നസ് ക്യാമ്പുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

 

Related Articles

Back to top button