IndiaKeralaLatestThiruvananthapuram

കോവിഡ്; കേരളത്തില്‍ രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍

“Manju”

സിന്ധുമോള്‍ ആര്‍​
തിരുവനന്തപുരം: അവസാനം കേരളം ഒന്നാമതെത്തി. തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗമുക്തരേക്കാള്‍ രോഗികളുള്ള സംസ്ഥാനം കേരളമാണ്. കേന്ദ്രത്തിനു നല്‍കിയ ഇന്നത്തെ കണക്കനുസരിച്ച്‌ രോഗമുക്തരേക്കാള്‍ 2405 രോഗികള്‍ കൂടുതലാണ് കേരളത്തില്‍. തുടര്‍ച്ചയായ ആറാം ദിവസവും രാജ്യത്ത് പുതിയ കോവിഡ് രോഗികളെക്കാള്‍ രോഗമുക്തരാകുന്നവരുടെ എണ്ണം കൂടുതലാകുമ്പോഴാണ് കേരളത്തില്‍ രോഗികള്‍ കൂടുന്നത്.
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 87,374 പേര്‍ കോവിഡ് രോഗമുക്തരായപ്പോള്‍ 86, 508 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കേരളത്തില്‍ 5376 പേര്‍ക്ക് രോഗമുണ്ടായപ്പോള്‍ രോഗമുക്തര്‍ 2951 പേര്‍ മാത്രമാണ് മുക്തരായത്. കര്‍ണാടകയും (1499)മഹാരാഷ്ട്രയും (1074)ഇക്കാര്യത്തില്‍ കേരളത്തിനു പിന്നിലാണ്. 13 സംസ്ഥാനങ്ങളില്‍ പുതിയ രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തരാണ്. പുതുതായി രോഗം ബാധിച്ചവരില്‍ 75 ശതമാനവും 10 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും
21,000 ത്തോളം പേര്‍ക്ക് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് രോഗബാധിതരുടെ പട്ടികയില്‍ ഒന്നാമത്. ആന്ധ്രാപ്രദേശില്‍ ഏഴായിരത്തോളം പേര്‍ക്കും കര്‍ണാടകയില്‍ ആറായിരത്തിലധികം പേര്‍ക്കും ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 1, 129 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 83 ശതമാനവും 10 സംസ്ഥാനങ്ങള്‍ / കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ആണ്. മഹാരാഷ്ട്രയില്‍ 479 പേരും ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ യഥാക്രമം 87, 64 പേരും ഇന്നലെ മരണമടഞ്ഞു.
രാജ്യത്തെ കോവിഡ് പരിശോധനാ സംവിധാനം വിപുലമാക്കിയിട്ടുണ്ട്. ഗവണ്‍മെന്റ് മേഖലയിലെ 1082 ഉം സ്വകാര്യമേഖലയിലെ 728 ഉം ഉള്‍പ്പടെ ആകെ 1810 കോവിഡ് പരിശോധന കേന്ദ്രങ്ങളാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 11, 56, 569 പരിശോധനകള്‍ നടത്തി. ഇതോടെ രാജ്യത്തെ ആകെ പരിശോധനകളുടെ എണ്ണം 6.74 കോടി കവിഞ്ഞു

Related Articles

Back to top button