KeralaLatest

ചമ്പക്കുളം മൂലം ജലോത്സവം ഇന്ന്

“Manju”

കേരളത്തിലെ ജലമേളകള്‍ക്ക് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം ജലോത്സവം ഇന്ന് ഉച്ചക്ക് 2 മണിമുതല്‍ പമ്പയാറ്റില്‍ അരങ്ങേറും. ഉച്ചക്ക് 1.30 നു ജില്ലാ കളക്ടര്‍ രേണുരാജ് ഐ എ എസ് പതാക ഉയര്‍ത്തും. 2.35 ന് ജലഘോഷയാത്ര കൊടിക്കുന്നില്‍ സുരേഷ് എം പി ഫ്‌ലാഗ് ഓഫ് ചെയ്യും. ഇടവേളയില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉല്‍ഘാടനം ചെയ്യും.

വൈകിട്ട് 5 ന് സമ്മാനദാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ നിര്‍വഹിക്കും. രാവിലെ 11.30ന് മഠത്തില്‍ ക്ഷേത്രത്തിലും മാപ്പിളശ്ശേരി തറവാട്ടിലും കല്ലൂര്‍ക്കാട് ബസിലിക്കയിലും തിരുവിതാംകൂര്‍ ദേവസ്വം അധികാരികള്‍ നടത്തുന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് ശേഷമാണ് വളളംകളി ആരംഭിക്കുക.

Related Articles

Back to top button