Uncategorized

എയര്‍ ഇന്ത്യ എക്സ്പ്രസ് അബുദാബി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

“Manju”

ന്യൂഡല്‍ഹി : അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേയ്‌ക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഒരു എഞ്ചിനില്‍ തീപടര്‍ന്നതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി വിമാനം അബുദാബി വിമാനത്താവളത്തില്‍ സുരക്ഷിതമായി തിരിച്ചിറക്കി.

184 യാത്രക്കാരാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഉണ്ടായിരുന്നത്,
എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു.

എഞ്ചിനില്‍ തീ പിടിക്കുന്നത് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിമാനം അബുദാബിയിലേക്ക് തിരിച്ചിറക്കിയതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. എഞ്ചിനിലുണ്ടായ സാങ്കേതിക തകരാറ് മൂലമാണ് തീപിടിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

 

Related Articles

Back to top button